വ​നി​താ സം​ഗ​മ​വും സ്തീ​ശാ​ക്തീ​ക​ര​ണ സെ​മി​നാ​റും നടത്തി
Monday, July 22, 2019 1:05 AM IST
താ​മ​ര​ശേ​രി: മാ​തൃ​വേ​ദി​യും ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ്ബ് വ​നി​താ വിം​ഗും ചേ​ര്‍​ന്ന് താ​മ​ര​ശേ​രി ഫൊ​റോ​ന ത​ല വ​നി​താ സം​ഗ​മ​വും സ്ത്രീ ​ശാ​ക്തീ​ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ച​മ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് മു​ഖാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദീ​പി​ക റസി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​സാ​യി പാ​റ​ന്‍​കു​ള​ങ്ങ​ര ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​എ​ഫ്‌​സി ജോ. ​ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​നോ പു​ന്ന​മ​റ്റം സെ​മി​നാ​റി​ല്‍ ക്ലാ​സെ​ടു​ത്തു. മാ​തൃ​വേ​ദി​ മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​പ്രി​ന്‍​സ് ഏ​ഴാ​നി​ക്കാ​ട്ട്, രൂ​പ​ത ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഫി​ലോ, മേ​ഖ​ല സെ​ക്ര​ട്ട​റി ജാ​ന്‍​സി ബെ​ന്നി, മേ​ഖ​ല ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ആ​നി ജെ​യിം​സ്, വ​ത്സ​മ്മ സെ​ബാ​സ്റ്റ്യന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.