ക​ര്‍​ണാ​ട​ക​യി​ൽനിന്നു മോ​ഷ്ടി​ച്ച തു​ണി​ത്ത​ര​ങ്ങ​ൾ കോ​ഴി​ക്കോ​ട്ട് പി​ടി​കൂ​ടി
Saturday, August 17, 2019 12:43 AM IST
കോ​ഴി​ക്കോ​ട്: വ​സ്ത്ര​വി​ല്‍​പ്പന കേ​ന്ദ്ര​ത്തി​ല്‍ ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന. മൊ​ഫ്യൂ​സി​ല്‍ ബ​സ്റ്റാ​ന്‍​ഡ് സ​ര്‍​ക്കി​ളി​ലെ 'ലാ​ഭം ജ​ന​കീ​യ വ​സ്ത്രാ​ല​യ'​ത്തി​ലാ​ണ് ബം​ഗ​ളു​രു​വി​ല്‍ നി​ന്നെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബം​ഗ​ളു​രു​വി​ലെ വ​സ്ത്ര വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ക​വ​ർ​ന്ന വ​സ്ത്ര​ങ്ങ​ള്‍ കു​റ​ഞ്ഞ വി​ല​യി​ൽ കോ​ഴി​ക്കോ​ട്ടെ സ്ഥാ​പ​ന​ത്തി​ല്‍ വി​ൽ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണി​പ്പൂ​ര്‍ സ്വ​ദേ​ശി​യായ ഇ​മ് തി​യാ​സി​നെ ബം​ഗ​ളു​രു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി കോ​ഴി​ക്കോ​ട്ടെ വ​സ്ത്ര വി​ല്‍​പ്പ​ന ശാ​ല​യി​ല്‍ മോ​ഷ​ണ മു​ത​ലു​ക​ള്‍ വി​റ്റ​ഴി​ച്ച​താ​യി മൊ​ഴി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ക​സ​ബ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ട​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ മോ​ഷ്ടി​ച്ച ടീ​ഷ​ര്‍​ട്ടും മ​റ്റു വ​സ്ത്ര​ങ്ങ​ളും ക​ണ്ടെ​ത്തി. മ​ണി​പ്പൂ​രി സ്വ​ദേ​ശി​യാ​യ പ്ര​തി താ​മ​സി​ച്ച കെ​വൈ ലോ​ഡ്ജി​ലും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ലോ​ഡ്ജി​ല്‍ നി​ന്നും വെ​യിം​ഗ് മെ​ഷി​നും ക​ണ്ടെ​ത്തി.
ക​സ​ബ പോ​ലീ​സി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സാ​ജ​ന്‍ പു​തി​യോ​ട്ടി​ലാ​ണ് ക​ര്‍​ണാ​ട​ക പോ​ലീ​സി​നെ സ​ഹാ​യി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്.