ന​ട​പ്പാ​ത​യു​ടെ പ​ണി​യി​ല്‍ ക്ര​മ​ക്കേ​ട്: നാ​ട്ടു​കാ​ര്‍ പ്രവൃത്തി ത​ട​ഞ്ഞു
Tuesday, August 20, 2019 12:20 AM IST
പേ​രാ​മ്പ്ര: ചാ​നി​യം​ക​ട​വ് പേ​രാ​മ്പ്ര റോ​ഡ് ന​വീ​ക​ര​ണ ത്തിന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ന​ട​പ്പാ​ത​യു​ടെ പ​ണി ക്ര​മ​ക്കേ​ടി​നെ തു​ട​ര്‍​ന്ന് മു​യി​പ്പോ​ത്ത് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ത​ട​ഞ്ഞു. മു​യി​പ്പോ​ത്ത് വ​നി​ത സ​ഹ​ക​ര​ണ സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്താ​ണ് ആ​വ​ശ്യ​ത്തി​ന് മെ​റ്റീ​രി​യ​ലു​ക​ള്‍ ഇ​ല്ലാ​തെ ന​ട​ത്താ​ന്‍ ശ്ര​മി​ച്ച കോ​ണ്‍​ക്രീ​റ്റ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്.
അ​ങ്ങാ​ടി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത നി​ര്‍​മ്മി​ച്ചെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്തി​രു​ന്നി​ല്ല. ഇ​വി​ടെ​യാ​ണ് ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ കോ​ണ്‍​ക്രീ​റ്റ് മി​ശ്രി​തം ഉ​പ​യോ​ഗി​ച്ച് പ്ര​വൃ​ത്തി ന​ട​ത്താ​ന്‍ ശ്ര​മം ന​ട​ന്ന​ത്.
പി​ഡ​ബ്ല്യൂ​ഡി എ​ൻ​ജി​നി​യ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷമേ പ​ണി പു​ന​രാ​രം​ഭി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഗോ​വ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​ബ് ക​ണ്‍​സ്ട്ര​ക്‌ഷന്‍ ക​മ്പ​നി​യാ​ണ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്.