മു​ളി​യ​ങ്ങ​ല്‍ വാ​ല്യ​ക്കോ​ട് ക​നാ​ലി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ച നി​ല​യി​ല്‍
Friday, August 23, 2019 12:30 AM IST
പേ​രാ​മ്പ്ര: മു​ളി​യ​ങ്ങ​ല്‍ വാ​ല്യ​ക്കോ​ട് ക​നാ​ല്‍ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ക​നാ​ലി​ലും മാ​ലി​ന്യ നി​ക്ഷേ​പം പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മു​ളി​യ​ങ്ങ​ല്‍ പൂ​ള​പ്പി​ലാ​ക്കൂ​ല്‍ ഭാ​ഗ​ത്ത് ക​നാ​ലി​ല്‍ ബേ​ക്ക​റി മാ​ലി​ന്യ​ങ്ങ​ളും കോ​ഴി മാ​ലി​ന്യ​ങ്ങ​ളും നി​ക്ഷേ​പി​ച്ച​ത് ക​ണ്ടെ​ത്തി. രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തി​യാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.
ക​നാ​ലി​ന്‍റെ ഇ​രു​ഭാ​ഗ​വും ടാ​ര്‍ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ​തോ​ടെ​യാ​ണ് ക​നാ​ല്‍ ജ​ലം മ​ലി​ന​മാ​ക്കു​ന്ന രീ​തി​യി​ലു​മു​ള്ള മാ​ലി​ന്യ നി​ക്ഷേ​പം. ഇ​വി​ട​ങ്ങ​ളി​ല്‍ റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നാ​യി പ​ല​യി​ട​ങ്ങ​ളി​ലാ​യി കി​യോ​സ്‌​കു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ നി​ക്ഷേ​പി​ക്കാ​തെ​യാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ക​നാ​ലി​ലും മ​റ്റും ത​ള്ളു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ട്ടു​കാ​രു​മാ​യി സ​ഹ​ക​രി​ച്ച് കാ​മ​റ സ്ഥാ​പി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഐ​എ​ന്‍​ടി​യു​സി നൊ​ച്ചാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ര​ജ്ഞി​ത്ത് തു​മ്പ​ക്ക​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു.