പ​ത്താം​ക്ലാ​സു​കാ​ര​ന്‍ ക​ട​ലി​ല്‍ മു​ങ്ങി മ​രി​ച്ചു
Thursday, September 12, 2019 10:27 PM IST
കോ​ഴി​ക്കോ​ട് : ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി ക​ട​ലി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി മ​രി​ച്ചു. കൊ​ടു​വ​ള്ളി ക​ണ്ടി​യി​ല്‍ തൊ​ടു​ക​യി​ല്‍ മു​ജീ​ബി​ന്‍റെ മ​ക​ന്‍ ആ​ദി​ല്‍ അ​ഫ്ഷാ​ന്‍ (15) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ കൊ​ടു​വ​ള്ളി​യി​ല്‍ നി​ന്ന് സൈ​ക്കി​ളു​മാ​യാ​ണ് ആ​ദി​ല്‍ അ​ര്‍​ഷാ​ദു​ള്‍​പ്പെ​ടെ​യു​ള്ള പ​ത്തം​ഗ വി​ദ്യാ​ര്‍​ഥി സം​ഘം കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട​ത്. പ​ന്ത്ര​ണ്ടോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ബീ​ച്ചി​ലെ​ത്തി. ല​യ​ണ്‍​സ് പാ​ര്‍​ക്കി​നു​പി​ന്നി​ല്‍ ക​ട​ലി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ ആ​ദി​ല്‍ അ​ഫ്ഷാ​ൻ തി​ര​യി​ല​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ബീ​ച്ച് ഫ​യ​ര്‍​ഫോ​ഴ്സ് തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി എം​ജെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ആ​ദി​ല്‍ . മാ​താ​വ്: ഫാ​ത്തി​മ​ത് സു​ഹ​റ (കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ലാ​ബ് ടെ​ക്‌​നീ​ഷ​ന്‍ )സ​ഹോ​ദ​ര​ങ്ങ​ള്‍: മു​ഹ​മ്മ​ദ് അ​ന്‍​സി​ല്‍, ആ​യി​ശ റി​സ്‌​വ(​ഇ​രു​വ​രും ക​ള​രാ​ന്തി​രി ക്ര​സ​ന്‍റ് ഇം​ഗ്ലീ​ഷ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍.