ഫ​യ​ര്‍​ഫോ​ഴ്സ് പ​രി​ശോ​ധ​ന തു​ട​രും
Tuesday, September 17, 2019 12:42 AM IST
കോ​ഴി​ക്കോ​ട് : വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളിലെ സു​ര​ക്ഷാ സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​യ​ര്‍​ഫോ​ഴ്‌​സ് വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങു​ന്നു.
സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ പ്ര​വ​ര്‍​ത്തി​ച്ച​തി​നെ തു​ട​ര്‍​ന്ന് നോ​ട്ടീ​സ് ന​ല്‍​കി​യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കാ​ല​വ​ര്‍​ഷ​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ദു​ര​ന്ത​ങ്ങ​ളും ഉ​ണ്ടാ​യ​തോ​ടെ ഫ​യ​ര്‍​ഫോ​ഴ്‌​സ് പ​രി​ശോ​ധ​ന നി​ല​ച്ചി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം വാ​ര്‍​ത്ത ന​ല്‍​കി​യി​രു​ന്നു.
സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ചില വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഇ​തൊ​ന്നും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണു തീരുമാനം. സം​സ്ഥാ​ന​ത്തെ 60 ശ​ത​മാ​നം കെ​ട്ടി​ട​ങ്ങ​ളി​ലും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. സൂ​റ​ത്തി​ൽ ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ന് തീ​പി​ടി​ച്ച് അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും മ​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളിൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ന്നു​ത​ന്നെ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സും ന​ല്‍​കി. നോ​ട്ടീ​സ് ല​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ല​തി​ലും സു​ര​ക്ഷാ​സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ബീ​ച്ച് ഫയർ സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പാ​നോ​ത്ത് അ​ജി​ത്കു​മാ​ര്‍ പ​റ​ഞ്ഞു.
എ​ന്‍​ഒ​സി​ക​ളി​ല്ലാ​തെ​യും പു​തു​ക്കാ​തെ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളും പ​രി​ശോ​ധ​ന​യിൽ ക​ണ്ടെ​ത്തും.
കെ​ട്ടി​ട​ങ്ങ​ളി​ല്‍ പ​കു​തി​ലേ​റെ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് അ​ഗ്‌​നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ പോ​ലു​മി​ല്ലാ​തെ​യാ​ണ്. തീ ​കെ​ടു​ത്താ​ന്‍ വെ​ള്ളം സം​ഭ​രി​ക്കാനുള്ള ടാ​ങ്കു​ക​ളി​ല്‍ വെ​ള്ള​മു​ണ്ടാ​വാ​റി​ല്ല. പ​മ്പു​ക​ള്‍ ന​ശി​ച്ചും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യു​മാ​യ​താ​ണ്. അ​പ​ക​ട​മു​ണ്ടാ​കു​മ്പോ​ള്‍ അ​റി​യി​ക്കാ​നു​ള്ള അ​ലാ​റം പോ​ലും ഘ​ടി​പ്പി​ക്കാ​തെ​യാ​ണ് സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് ക​ണ്ടെ​ത്തി​യി​രു​ന്നു.