അപകടക്കയമായി പ​ത​ങ്ക​യ​ം! അ​ഷി​ക്കിന്‍റെ മൃതദേഹം കണ്ടെത്തി
Thursday, September 19, 2019 12:23 AM IST
കോ​ട​ഞ്ചേ​രി: പ​ത​ങ്ക​യ​ത്ത് തി​രു​വോ​ണ​നാ​ളി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​ര​ണ​മ​ട​ഞ്ഞ ആ​ഷി​ക്കി(23) ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ക​ണ്ടെ​ടു​ത്തോ​ടെ പ​ത​ങ്ക​യ​ത്ത് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​ന്ത്ര​ണ്ടാ​യി.

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം അ​വ​ധി ആ​ഘോ​ഷ​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ മു​ക്ക​ത്ത് നി​ന്ന് ഫ​യ​ർ ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ക​ർ​മ്മ സേ​ന​യും ര​ക്ഷാ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.​ശ​ക്ത​മാ​യ മ​ഴ പ​ല​പ്പോ​ഴും ത​ട​സം സൃ​ഷ്ടി​ച്ചു.

ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞിട്ടും ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത് കു​ടും​ബാം​ഗ​ങ്ങ​ളെ​ ഏ​റെ സ​ങ്ക​ട​ത്തി​ലാ​ഴ്ത്തി. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും(​എ​ൻ ഡി ​ആ​ർ എ​ഫ് ) ഇ​ന്ന​ലെ മു​ത​ൽ സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. എ​ട്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ടി​ന് പ​ത​ങ്ക​യം ചെ​റു​കി​ട ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​ക്ക് സ​മീ​പം പു​ഴ​യി​ലെ പാ​റ​ക്കെ​ട്ടി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.