ആ​റാ​ട്ട് ക​ട​വ് നി​ര്‍​മ്മാ​ണം: മ​ന്ത്രി സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു
Tuesday, October 15, 2019 12:33 AM IST
പേ​രാ​മ്പ്ര: പാ​ലേ​രി കൂ​നി​യോ​ട് പ​ടി​ക്ക​ല്‍ ഭ​ഗ​വ​തീ ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ട് ക​ട​വ് നി​ര്‍​മാണ​ത്തി​ന് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 21 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ആ​റാ​ട്ട് ക​ട​വ് പ്ര​ദേ​ശം മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു.
പ്ര​മു​ഖ പാ​ര്‍​ട്ടി നേ​താ​ക്ക​ളും, ക്ഷേ​ത്രം സേ​വാ സ​മി​തി, മാ​തൃ​സ​മി​തി, ട്ര​സ്റ്റി ബോ​ഡ് അം​ഗ​ങ്ങ​ളും, ഭ​ക്ത​ജ​ന​ങ്ങ​ളും ചേ​ര്‍​ന്ന് മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു.
കെ.​വി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, എം. ​പ്ര​ഭാ​ക​ര​ന്‍ നാ​യ​ര്‍, കാ​ഞ്ഞി​ര ബാ​ല​ന്‍ നാ​യ​ര്‍, ക​രു​മാ​ര​ത്ത് ജ​യ​രാ​മ​ന്‍ നാ​യ​ര്‍, ക്ഷേ​ത്ര ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എം.​വി. ജ​യ​ന്‍, വി​ദ്യാ​സാ​ഗ​ര്‍, വി.​പി. വി​ജേ​ഷ്, സി.​പി. വി​ജ​യ​ന്‍, എ. ​സ​രോ​ജി​നി, അ​രീ​ക്കു​ന്നു​മ്മ​ല്‍ നി​ഷ, കെ. ​ഗീ​ത, കെ. ​പ്ര​ജീ​ഷ്, കു​ഞ്ഞി ല​ക്ഷ്മി അ​മ്മ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.