പ്രതിയെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും
Wednesday, October 16, 2019 12:17 AM IST
നാ​ദാ​പു​രം: പാ​റ​ക്ക​ട​വ് വേ​വ​ത്ത് വീ​ട്ടി​ല്‍നിന്ന് 30 പ​വ​ന്‍ സ്വർണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടിച്ച വീ​ട്ട് ജോ​ലി​ക്കാ​രി റി​മാ​ൻഡില്‍. വെ​ള്ളൂ​ര്‍ ചാ​ല​പ്പു​റ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കു​റ്റ്യാ​ടി വ​ട​യം സ്വ​ദേ​ശി​നി പു​തു​വാ​ണ്ടി​യി​ല്‍ ഹാ​ജ​റ (36)യെ​യാ​ണ് ന​ദാ​പു​രം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്ത​ത്.
മോ​ഷ​ണ മു​ത​ലു​മാ​യി ഒ​ളി​വി​ല്‍ പോ​യ ശേ​ഷം സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വേ​വ​ത്തെ പീ​റ്റ​യി​ല്‍ ഇ​സ്മാ​യി​ലി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും 30 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​മാ​ണ് ഇ​ക്ക​ഴി​ഞ്ഞ 10 -ാം തി​യതി മോ​ഷ​ണം പോ​യ​ത്.
പ്ര​തി​യെ വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ച് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​ണ് വി​ല്‍​പ്പന ന​ട​ത്തി ബാ​ക്കി​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍ വീ​ട്ട് പ​റ​മ്പി​ല്‍ കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​നാ​യ വ​ള​യം സി​ഐ എ.​വി.ജോ​ണ്‍ പ​റ​ഞ്ഞു. ഇ​തി​നാ​യി അ​ടു​ത്ത ദി​വ​സം ത​ന്നെ നാ​ദാ​പു​രം കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കു​ം. ഹാ​ജ​റ ഇ​തി​ന് മു​മ്പും ഇ​തേ വീ​ട്ടി​ല്‍ മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി.
മോ​ഷ​ണം ന​ട​ന്ന​തി​ന് പി​ന്നാ​ലെ പോ​ലീ​സ് ഹാ​ജ​റ​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ പ്ര​തി ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് പി​ന്തു​ട​രു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്ര​തി ഫോ​ണ്‍ ഉ​പേ​ക്ഷി​ച്ച് അ്‌​ന്വേ​ഷ​ണം വ​ഴി തെ​റ്റി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.