ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ചയു​വ​തി ഭർത്താവിന്‍റെ വീട്ടുപടിക്കൽ സ​മ​ര​ത്തി​ല്‍
Wednesday, October 16, 2019 12:19 AM IST
നാ​ദാ​പു​രം: വാ​ണി​മേ​ലി​ല്‍ ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ച​തി​ന്‍റെ പേ​രി​ല്‍ ഭാ​ര്യ ര​ണ്ട് മ​ക്ക​ളെ​യും കൊ​ണ്ട് ഭ​ര്‍​തൃ​വീ​ട്ടി​ന​രി​കി​ലെ ഇ​ട​വ​ഴി​യി​ല്‍ തു​ണി വി​രി​ച്ചു കി​ട​ന്ന് നീ​തി തേ​ടു​ന്നു.
വാ​ണി​മേ​ല്‍ മാ​മ്പി​ലാ​ക്കൂ​ലി​ലെ അ​ച്ചാ​ര്‍ ക്ക​ണ്ടി സ​മീ​റി​ന്‍റെ (34) ഭാ​ര്യ മു​ളി​വ​യ​ലി​ലെ ഉ​ണ്ണി​യോ​ട് കു​നി​യി​ല്‍ ഫാ​ത്വി​മ ജൂ​വൈ​രി​യ്യ (24) ആ​ണ് മ​ക്ക​ളാ​യ മെ​ഹ​റി​ന്‍ (അ​ഞ്ച്) മു​ഹ​മ്മ​ദ് (ര​ണ്ട്) എ​ന്നി​വ​ര്‍​ക്കൊ​പ്പം ഭ​ര്‍​തൃ​വീ​ട്ടി​നു സ​മീ​പ​ത്തെ ഇ​ട​വ​ഴി​യി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​ന്ന​ത്. സ​മീ​റും ഫാ​ത്തി​മ ജൂ​വൈ​രി​യ​യും ത​മ്മി​ല്‍ കേ​സ് നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വീ​ട്ടി​ല്‍ ക​യ​റാ​നു​ള്ള അ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ട​വ​ഴി​യി​ല്‍ തു​ണി വി​രി​ച്ചു ഫാ​ത്തി​മ ജു​വൈ​രി​യ്യ ഭ​ര്‍​ത്താ​വി​ല്‍ നി​ന്ന് നീ​തി തേ​ടു​ന്ന​ത്.
ആ​റു വ​ര്‍​ഷം മു​മ്പാ​ണ് ഇ​വ​ര്‍ ത​മ്മി​ല്‍ വി​വാ​ഹി​ത​രാ​യ​ത്. വി​ദേ​ശ​ത്താ​യ ഭ​ര്‍​ത്താ​വ് നാ​ട്ടി​ലെ​ത്തി മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ നി​ക്കാ​ഹ് ക​ഴി​ക്കാ​നൊ​രു​ങ്ങു​ന്നു​വെ​ന്ന​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ഫാ​ത്തി​മ ജു​വൈ​രി​യ സ​മീ​റി​ന്‍റെ വീ​ടി​ന​രി​കി​ല്‍ കി​ട​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ ഇ​ട​പ്പെ​ട്ടു പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ര​മ്യ​ത​യി​ലെ​ത്തി​യി​രു​ന്നി​ല്ല.
മ​ഹ​ല്ല് ക​മ്മി​റ്റി പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ പ്ര​ശ്‌​ന​ത്തി​ലി​ട​പ്പെ​ട്ട​തി​നാ​ല്‍ മാ​റി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. നി​ല​വി​ല്‍ നീ​തി തേ​ടി യു​വ​തി ര​ണ്ട് മ​ക്ക​ളു​മാ​യി ന​ട​ത്തു​ന്ന കു​ത്തി​യി​രി​പ്പ് സ​മ​ര​ത്തി​ന് ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ പി​ന്‍​ന്തു​ണ​യു​ണ്ട്.