പു​തു​പ്പാ​ടി​യി​ലെ ഭൂ ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണം: ക​ര്‍​ഷ​ക സം​ഘം
Monday, October 21, 2019 12:08 AM IST
താ​മ​ര​ശേ​രി: ജ​ന്മി​യു​ടെ പി​ന്‍​മു​റ​ക്കാ​ര്‍ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന​വ​ര്‍ കോ​ട​തി​യി​ല്‍ നി​ന്നും സ​മ്പാ​ദി​ച്ച ഏ​ക​പ​ക്ഷീ​യ വി​ധി​യി​ലൂ​ടെ ദു​രി​ത​ത്തി​ലാ​യ ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള ക​ര്‍​ഷ​ക സം​ഘം താ​മ​ര​ശേ​രി ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട​തി ഉ​ത്ത​ര​വു​മൂ​ലം ക്ര​യ​വി​ക്ര​യം ത​ട​യ​പ്പെ​ട്ട​തി​നാ​ല്‍ ആ​യി​ര​ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രാ​ണ് ലോ​ണ്‍ എ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ​യും ഭു​മി വി​ല്‍​ക്കാ​ന്‍ നാ​കാ​തെ​യും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​ത്. സ​മ്മേ​ള​നം ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ചെ​യ​ര്‍​മാ​നും ക​ര്‍​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​വു​മാ​യ എം. ​മെ​ഹ​ബൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​കു​ഞ്ഞി​രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​സി. വേ​ലാ​യു​ധ​ന്‍ (ഏ​രി​യ പ്ര​സി​ഡ​ന്‍റ്), എ​ന്‍.​വി. രാ​ജ​ന്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഗി​രീ​ഷ് ജോ​ണ്‍ (സെ​ക്ര​ട്ട​റി), വി.​പി. മു​ഹ​മ്മ​ദ് (ജോ: ​സെ​ക്ര​ട്ട​റി) വി. ​ര​വീ​ന്ദ്ര​ന്‍, ഇ. ​ശി​വ​രാ​മ​ന്‍ (ട്ര​ഷ​റ​ര്‍​മാ​ര്‍).