വ​ള​യം ഹൈ​സ്‌​കൂളി​ല്‍ സോ​ളാ​ര്‍ പാ​നൽ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി
Monday, October 21, 2019 12:10 AM IST
നാ​ദാ​പു​രം: സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ളു​ക​ളി​ല്‍ സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ച്ച് വൈ​ദ്യു​തി എ​ന്ന കെ​എ​സ്ഇ​ബി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ള​യം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പാ​ന​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ജി​ല്ല​യി​ലെ 44 സ്‌​കൂ​ളു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഹൈ​ടെ​ക് സ്‌​കൂ​ളി​ന്‍റെ ഭാ​ഗ​മാ​യി പ​ണി​ത കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ലാ​ണ് പാ​ന​ല്‍ സ്ഥാ​പി​ച്ച​ത്. ത​മി​ഴ്‌​നാ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പ​നി​യാ​ണ് സോ​ളാ​ര്‍ സി​സ്റ്റ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്തി ന​ട​ത്തി​യ​ത്. വെെദ്യുതി വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ നി​ന്ന് പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ അ​ധി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ഗ്രി​ഡി​ലേ​ക്ക് വി​ട്ട് കൊ​ടു​ക്കു​ക​യും.
വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ സി​സ്റ്റ​ത്തി​ല്‍ നി​ന്ന് സ്‌​കൂ​ളി​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ന​ല്‍​കു​ക​യും ചെ​യ്യും. സ്‌​കൂ​ളി​ല്‍ സ്ഥാ​പി​ച്ച ബൈ​ഡ​ര​ക്ഷ​ന്‍ മീ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് ഇ​ന്‍ പു​ട്ട് ഔ​ട്ട് പു​ട്ട് ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി അ​ധി​ക​മാ​യി വ​രു​ന്ന വൈ​ദ്യു​തി​ക്ക് വ​ര്‍​ഷാ​വ​സാ​നം പ​ണം ന​ല്‍​കു​മെ​ന്നും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ വൈ​ദ്യു​തി ചാ​ര്‍​ജ്ജാ​യി ര​ണ്ട് മാ​സം കൂ​ടു​മ്പോ​ള്‍ പ​തി​ന​യ്യാ​യി​രം രൂ​പ​യോ​ളം അ​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഈ ​പ​ദ്ധ​തി സു​ഗ​മ​മാ​യി ന​ട​പ്പി​ലാ​യാ​ല്‍ സ്‌​കൂ​ളു​ക​ള്‍​ക്കും, സ​ര്‍​ക്കാ​റി​നും വൈ​ദ്യു​തി ഇ​ന​ത്തി​ല്‍ മി​ച്ചം വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സ്‌​ക്കൂ​ളി​ല്‍ സോ​ളാ​ര്‍ പാ​ന​ലു​ക​ളും, ബാ​റ്റ​റി​ക​ളും സ്ഥാ​പി​ച്ച ഭാ​ഗം പ്ര​ത്യേ​ക സു​ര​ക്ഷാ മേ​ഖ​ല​യാ​ക്കി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ സ്ഥാ​പി​ക്കു​ന്ന പാ​ന​ലു​ക​ള്‍ വ​ഴി അ​ഞ്ച് ല​ക്ഷ​ത്തി എ​ണ്‍ പ​തി​നാ​യി​ര​ത്തോ​ളം യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് ലാ​ഭം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഈ ​പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യാ​ല്‍ ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ ഗ​വ​ണ്‍​മെ​ന്‍റി​ന് ലാ​ഭി​ക്കാ​ന്‍ ക​ഴി​യും.