ക​ലോ​ത്സ​വ ‘സൃ​ഷ്ടി​ക​ള്‍ 'ഇ​വി​ടെ​യു​ണ്ട് ...
Saturday, November 16, 2019 12:33 AM IST
കോ​ഴി​ക്കോ​ട്: ക​ലോ​ത്സ​വ​ത്തി​ല്‍ പ്ര​തി​ഭ​ക​ളു​ടെ ക​ഴി​വു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച് പു​സ്ത​കം. കു​ട്ടി​ക​ളു​ടെ ക​വി​ത​ക​ളും സൃ​ഷ്ടി​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ചാ​ണ് ബാ​ലു​ശേരി ഉ​പ​ജി​ല്ല മാ​തൃ​ക​യാ​വു​ന്ന​ത്.
ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രു​ടെ​യും മ​റ്റും തെ​ര​ഞ്ഞെ​ടു​ത്ത മി​ക​ച്ച സൃ​ഷ്ടി​ക​ൾ ചേ​ര്‍​ത്താ​ണ് 'നി​റ​ങ്ങ​ള്‍ പൂ​ക്ക​ള്‍ പൂ​മ്പാ​റ്റ​ക​ള്‍' എ​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ക​വി​ത, ക​ഥ, ചി​ത്ര​ര​ച​ന, ജ​ലച്ചാ​യം, കാ​ര്‍​ട്ടൂ​ണ്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം പു​സ്ത​ക​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക ചി​ന്ത​ക​ളും പു​സ്ത​ക​ത്തി​ലൂ​ടെ പ​ങ്കു​വയ്​ക്കു​ന്നു. ബാ​ലു​ശേ​രി ഉ​പ​ജി​ല്ലാ ഓ​ഫീ​സ​ര്‍ എം.​ര​ഘു​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രോ​ഗ്രാം ക​മ്മി​റ്റി​യാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ക​ലോ​ത്സ​വ​മേ​ള​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക സൃ​ഷ്ടി​ക​ള്‍ പ​ല​പ്പോ​ഴും പു​റം ലോ​കം കാ​ണാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കാ​റു​ണ്ട്. എ​ല്ലാ​വ​രി​ലേ​ക്കും ഈ ​സൃ​ഷ്ടി​ക​ള്‍ എ​ത്തി​ക്കാ​ന്‍ സാ​ധി​ക്ക​ണം.
ജി​ല്ലാ ത​ല​ത്തി​ലും ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​സി​ദ്ധീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് എ​ഡി​റ്റ​ര്‍ സി. ​വി​ജ​യ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥിന്‍റെ സ​ന്ദേ​ശം പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.