ജി​ല്ലാ സീ​നി​യ​ർ വോ​ളി: ത്രീ ​സ്റ്റാ​ർ ന​രി​ക്കു​നി​ക്ക് വി​ജ​യം
Tuesday, November 19, 2019 12:36 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി​യി​ൽ ന​ട​ക്കു​ന്ന കെ.​വി. കു​ഞ്ഞ​മ്മ​ദ് മെ​മ്മോ​റി​യ​ൽ ജി​ല്ലാ സീ​നി​യ​ർ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത്രീ ​സ്റ്റാ​ർ ന​രി​ക്കു​നി​ക്ക് വി​ജ​യം.
ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ജൂ​പ്പി​റ്റ​ർ മ​ണി​യൂ​രി​നെ​യാ​ണ് ത്രി​സ്റ്റാ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് (25-23, 25-19, 28-26). കു​റ്റ്യാ​ടി എ​സ്ഐ പി. ​റ​ഫീ​ഖ് ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു. വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്് എ.​സി. അ​ബ്ദു​ദു​ൾ മ​ജീ​ദ് അ​നു​ഗ​മി​ച്ചു.

വി​റ​ക് പു​ര​യ്ക്ക്
തീ ​വച്ചു

നാ​ദാ​പു​രം: ചെ​ക്യാ​ട് കൊ​യ​മ്പ്രം പാ​ല​ത്തി​ന് സ​മീ​പം വി​റ​ക് പു​ര തീ ​വ​ച്ചു ന​ശി​പ്പി​ച്ചു. തു​ണ്ടി​യി​ല്‍ നാ​ണു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​നോ​ട് ചേ​ര്‍​ന്ന വി​റ​ക് പു​ര​യ്ക്കാ​ണ് അ​ജ്ഞാ​ത​ര്‍ തീ വ​ച്ച​ത്.
തി​ങ്ക​ളാ​ഴ്ച്ച പു​ല​ര്‍​ച്ചെ ര​ണ്ട​ര​യ്ക്കാ​ണ് സം​ഭ​വം. കൂ​ട​യി​ലു​ണ്ടാ​യി​രു​ന്ന തേ​ങ്ങ​ക​ളും,വി​റ​കും ക​ത്തി ന​ശി​ച്ചു. കൂ​ട​യി​ല്‍ നി​ന്ന് തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട അ​യ​ല്‍​വാ​സി​ക​ള്‍ തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു. വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് നാ​ണു വ​ള​യം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വ​ള​യം എ​സ്ഐ ആ​ര്‍.​സി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.