മു​തു​കാ​ട്ടി​ലെ ക​ഞ്ചാ​വ് ലോ​ബി​യെ അ​മ​ർ​ച്ച ചെ​യ്യ​ണമെന്ന്
Wednesday, November 20, 2019 1:01 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​പെ​ട്ട മു​തു​കാ​ട് മേ​ഖ​ല​യി​ൽ പി​ടി​മു​റു​ക്കി​യ ക​ഞ്ചാ​വ് ലോ​ബി​യെ അ​മ​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന ആവ​ശ്യം ശ​ക്ത​മാ​കു​ന്നു. ആ​ദി​വാ​സി​ക​ള​ട​ക്ക​മു​ള്ള പാ​വ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന നി​ര​വ​ധി കോ​ള​നി​ക​ളു​ള്ള മേ​ഖ​ല​യാ​ണ് മു​തു​കാ​ട്. പ​ല രൂ​പ​ത്തി​ലു​ള്ള ല​ഹ​രി വിപണനം യഥേഷ്ടം നടന്നിട്ടും നി​യ​മ​പാ​ല​ക​ർ നി​ഷ്ക്രി​യ​രാ​ണ്.

അ​ടു​ത്ത കാ​ല​ത്ത് മേ​ഖ​ല​യി​ൽ സം​ഭ​വി​ച്ച ചി​ല​ മ​ര​ണ​ങ്ങ​ളി​ൽ ല​ഹ​രി​യു​ടെ പി​ടി​യു​ണ്ടെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു​ണ്ട്. ആ​ദി​വാ​സി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ ന​ട​ക്കു​ന്ന ന​ട​പ​ടി​ക​ൾ പാ​ഴാ​വു​ക​യാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നന്‍റെ നാ​ലു വാ​ർ​ഡു​ക​ളു​ടെ സം​ഗ​മ കേ​ന്ദ്ര​മാ​ണു മു​തു​കാ​ട്. പ്ര​ഗ​ൽ​ഭ​രെ​ന്നു വീ​മ്പി​ള​ക്കി ന​ട​ക്കു​ന്ന ജ​ന​പ്ര​ധി​നി​ധി​ക​ൾ വാ​ഴു​ന്ന മേ​ഖ​ല​യാ​ണി​ത്. പോ​ലീ​സി​നും എ​ക്സൈ​സി​നും ഇ​വി​ടെ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​ത് സ്ഥി​തി വ​ഷ​ളാ​ക്കു​ന്നു.