കോ​ട​തി വ​ള​പ്പി​ലെ കു​ര​ങ്ങി​നെ വ​നം​വ​കു​പ്പ് കൂ​ടു​വച്ച് പി​ടി​കൂ​ടി
Monday, December 9, 2019 12:29 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ കോ​ട​തി വ​ള​പ്പി​ലെ സ്ഥി​രം ശ​ല്യ​ക്കാ​ര​നാ​യ കു​ര​ങ്ങ​നെ വ​നം​വ​കു​പ്പി​ന്‍റെ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​വച്ച് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ അ​ധി​ക്ര​മി​ച്ച് ക​യ​റി​യ കു​ര​ങ്ങ​ൻ ഫ​യ​ലു​ക​ളും മ​റ്റും ന​ശി​പ്പി​ച്ചി​രു​ന്നു. ശ​ല്യം സ​ഹി​ക്കാ​നാ​വ​തെ വ​ന്ന​പ്പോ​ൾ കോ​ട​തി ജീ​വ​ന​ക്കാ​ർ വ​നം​വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
താ​മ​ര​ശേ​രി​യി​ൽ നി​ന്നു വ​ന്ന റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ കോ​ട​തി വ​ള​പ്പി​ൽ കൂ​ട് സ്ഥാ​പി​ക്കു​ക​യും ഉ​ച്ച​യോ​ടെ കു​ര​ങ്ങ​ൻ കൂ​ട്ടി​ൽ അ​ക​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പി​ടി​കൂ​ടി​യ കു​ര​ങ്ങ​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ല​ക്കി​ടി വ​ന​ത്തി​ൽ തു​റ​ന്ന് വി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ടി. ​അ​ജി​കു​മാ​ർ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​രാ​ജീ​വ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​എ​സ്. നി​ധി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കു​ര​ങ്ങ​നെ പി​ടി​കൂ​ടി​യ​ത്.