ഓ​ൺ ലൈ​ൻ ത​ട്ടി​പ്പ്; ഫോ​ണി​ന് പ​ക​രം ലഭിച്ചത് ബെ​ൽ​റ്റും, പേ​ന​യും
Thursday, December 12, 2019 12:10 AM IST
നാ​ദാ​പു​രം: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം മേ​ഖ​ല​യി​ൽ വീ​ണ്ടും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് യു​വാ​ക്ക​ൾ​ക്ക് പ​ണം ന​ഷ്ട​മാ​യി. വ​ള​യം കു​യ്തേ​രി കു​നി​യി​ൽ പീ​ടി​ക​യി​ലെ യു​വാ​ക്ക​ൾ​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​വാ​ക്ക​ളി​ലൊ​രാ​ൾ​ക്ക് അ​ജ്ഞാ​ത ഫോ​ൺ സ​ന്ദേ​ശം മെ​ത്തി​യ​ത്. ഇ​ൻ​ഫോ​ക്ക​സ് വി​ഷ്വ​ൽ​സ് എ​ന്ന ക​മ്പ​നി​യു​ടെ പേ​രി​ലാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.
ഇ​വ​രു​ടെ ന​മ്പ​റി​ന് ക​ന്പ​നി​യു​ടെ ഓ​ഫ​ർ പ്ര​കാ​രം ഒ​ൻ​പ​തി​നാ​യി​ര​ത്തി അ​ഞ്ഞൂ​റ് രൂ​പ​യു​ടെ ഫോ​ൺ നാ​ലാ​യി​രം രൂ​പ​യ്ക്ക് ന​ൽ​കാം എ​ന്നാണ് പ​റ​ഞ്ഞ​ത്. സാ​ധ​നം കൈ​യ്യി​ൽ കി​ട്ടി​യി​ട്ട് പ​ണം അ​ട​ച്ചാ​ലും മ​തി എ​ന്നും പ​റ​ഞ്ഞ​തോ​ടെ യു​വാ​ക്ക​ൾ സ​മ്മ​തം മൂ​ളി.
യു​വാ​ക്ക​ൾ മേ​ൽ​വി​ലാ​സം ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ര​ണ്ടു ത​വ​ണ ഓ​ർ​ഡ​റി​ന്‍റെ സ്റ്റാ​റ്റ​സ് പ​റ​യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ളി​ച്ചു.
ബു​ധ​നാ​ഴ്ച്ച പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി വ​ന്ന സാ​ധ​നം പ​ണ​മ​ട​ച്ച് യു​വാ​ക്ക​ൾ വാ​ങ്ങി. വീ​ട്ടി​ലെ​ത്തി പൊ​തി പൊ​ളി​ച്ച് നോ​ക്കി​യ​പ്പോ​ള്‌ ഒ​രു ചെ​റി​യ പേ​ഴ്സും ഒ​രു ബെ​ൽ​റ്റും ഒ​രു പേ​ന​യു​മാ​യി​രു​ന്നു അ​തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ബ​ളി​ക്ക​പ്പെ​ട്ട​ത് മ​ന​സി​ലാ​യ യു​വാ​ക്ക​ൾ വ​ള​യം പോ​ലീ​സി​ലെ​ത്തി പ​രാ​തി ന​ൽ​കി.