ര​ണ്ട് സ്‌​കൂ​ളു​ക​ള്‍​ക്ക് ഒ​രു കോ​ടി
Sunday, December 15, 2019 12:26 AM IST
താ​മ​ര​ശേ​രി: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം 2018 -19 ലെ ​പ​ദ്ധ​തി പ്ര​കാ​രം കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് സ്‌​കൂ​ളു​ക​ള്‍​ക്ക് ഒ​രു കോ​ടി വീ​തം അ​നു​വ​ദി​ച്ച​താ​യി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ അ​റി​യി​ച്ചു. ജി​എം​എ​ച്ച്എ​സ് രാ​രോ​ത്ത്, ജി​എം​യു​പി സ്‌​കൂ​ള്‍ ആ​രാ​മ്പ്രം എ​ന്നീ സ്‌​കൂ​ളു​ക​ള്‍​ക്കാ​ണ് ഓ​രോ കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് കി​ഫ്ബി വ​ഴി​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. ഉ​ട​ന്‍ പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും എം​എ​ല്‍​എ പ​റ​ഞ്ഞു.