ജ​യ​ഹേ ഉ​പ​വാ​സ സ​മ​രം നാ​ളെ
Tuesday, January 21, 2020 12:18 AM IST
താ​മ​ര​ശേ​രി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സ​മ​ര​ത്തി​ന് ശ​ക്തി പ​ക​രു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ന​ജീ​ബ് കാ​ന്ത​പു​രം നേ​തൃ​ത്വം ന​ല്‍​കു​ന്ന ഉ​പ​വാ​സ സ​മ​രം ജ​യ​ഹേ ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ ക​ട്ടി​പ്പാ​റ​യി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഫാ​സി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന ആ​ക്ടി​വി​സ്റ്റ് ദീ​പി​ക സിം​ഗ് ര​ജാ​വ​ത്ത് രാ​വി​ലെ 8.30-ന് ​ഉ​പ​വാ​സ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ ആ​റി​ന് ന​ട​ക്കു​ന്ന സ​മാ​രം​ഭം പ​രി​പാ​ടി​യി​ല്‍ എം.​കെ. രാ​ഘ​വ​ന്‍ എം​പി സം​ബ​ന്ധി​ക്കും. 8.30-ന് ​ഉ​പ​വാ​സ സ​മ​രം മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 10ന് ​പി. സു​രേ​ന്ദ്ര​നും, 11 ന് ​വി.​ആ​ര്‍. അ​നൂ​പും, 12 ന് ​വി.​ടി. മു​ര​ളി​യും പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ന​ട​ക്കു​ന്ന സ്മൃ​തി​പ​ഥം വ​യോ​ജ​ന സം​ഗ​മം മു​ന്‍ മ​ന്ത്രി പി. ​സി​റി​യ​ക് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ടി​ന് ര​മേ​ശ് കാ​വി​ല്‍, മൂ​ന്നി​ന് കെ.​ഇ.​എ​ന്‍. കു​ഞ്ഞ​മ്മ​ദ് എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സാ​ദി​ഖ് പ​ന്ത​ല്ലൂ​ര്‍ ന​യി​ക്കു​ന്ന സ​മ​ര ഗാ​ന പ​രി​പാ​ടി അ​ര​ങ്ങേ​റും.
വൈ​കു​ന്നേ​രം 4.30 മു​ത​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ല്‍ ഡോ. ​എം.​കെ. മു​നീ​ര്‍, സി. ​മോ​യി​ന്‍​കു​ട്ടി, ടി. ​സി​ദ്ദി​ഖ്, എം.​എ. റ​സാഖ് , വി.​എം. ഉ​മ്മ​ര്‍, എ.​അ​ര​വി​ന്ദ​ന്‍, മാ​ധ​വ​ന്‍ ന​മ്പൂ​തി​രി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ പ്രേം​ജി ജ​യിം​സ്, ഹാ​രി​സ് അ​മ്പാ​യ​ത്തോ​ട്, അ​നി​ല്‍ ജോ​ര്‍​ജ്, കെ.​സി. ബ​ഷീ​ര്‍, സു​ബൈ​ര്‍ വെ​ഴു​പ്പൂ​ര്‍, ബി​ജു ക​ണ്ണ​ന്ത​റ, സി​ദ്ദി​ഖ് ക​ട്ടി​പ്പാ​റ, മു​ഹ​മ്മ​ദ് മോ​യ​ത്ത്, എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.