കോ​ഴി​മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി
Tuesday, January 21, 2020 11:59 PM IST
കൂ​ട​ര​ഞ്ഞി: ക​ക്കാ​ടം​പൊ​യി​ൽ ക​രി​മ്പ് ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കു​ഴി​ക​ൾ കു​ത്തി കോ​ഴി മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി​പ​രാ​തി. ദി​നം​പ്ര​തി വാ​ഹ​ന​ത്തി​ൻ ഇ​വി​ടെ കോ​ഴി മാ​ലി​ന്യ​വും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും എ​ത്തു​ന്ന​താ​യും ഇ​ത് മൂ​ലം പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ളം മ​ലി​ന​മാ​കു​മെ​ന്നും ഇ​ത് പ്ര​ദേ​ശ​ത്ത് പ​ക​ർ​ച്ച വ്യാ​ധി​ക​ൾ​ക്കി​ട​യാ​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ ആ​ശ​ങ്ക​പെ​ടു​ന്നു. ഇ​വി​ടെ നേ​ര​ത്തേ​യും കോ​ഴി മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന​ങ്കി​ലും നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​തി​നെ തു​ട​ന്ന് നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ക​ക്കാ​ടം​പൊ​യി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ങ്ങ​നെ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യും ഇ​തി​നെ​തി​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റ​ക​ണ​മെ​ന്നും ക​ക്കാ​ടം​പൊ​യി​ൽ വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി ആ​വി​ശ്വ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഷൈ​ജു പാ​ണ്ടി​പ്പി​ള്ളി, ഡ​യ​സ് പ​ന്നി​ക്കോ​ട്ട്, ജോ​ർ​ജ് കു​ട്ടി​ക​ക്കാ​ടം​പൊ​യി​ൽ, മ​ജീ​ഷ്തോ​മ​സ്, പ്ര​വീ​ൺ കു​ന്ന​ത്ത്, ബൈ​ജു ദൃ​ശ്യം, അ​നി​ഷ്,തോ​മ​സ് നീ​ണ്ടു കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.