കൊ​റോ​ണ: നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 223 പേ​ര്‍
Sunday, February 16, 2020 12:10 AM IST
കോ​ഴി​ക്കോ​ട്: കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ പു​തു​താ​യി ര​ണ്ടു പേ​ര്‍ ഉ​ള്‍​പ്പെ​ടെ ഇ​നി 223 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. 28 ദി​വ​സം നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ 18 പേ​രു​ള്‍​പ്പെ​ടെ ആ​കെ 183 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. പു​തു​താ​യി ഒ​രാ​ളെ ഇ​ന്ന​ലെ ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ര​ണ്ട് പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​ക​യും ചെ​യ്തു.

ഇ​പ്പോ​ള്‍ ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ഒ​രാ​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​രാ​ളും ഉ​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന​ലെ ഒ​രു സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. റി​സ​ള്‍​ട്ടൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

ഇ​തോ​ടെ ഇ​തു​വ​രെ 31 സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 26 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്. മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ് ലൈ​നി​ലൂ​ടെ ഒ​രാ​ള്‍​ക്ക് കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ ചേം​ബ​റി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ർന്നു. ജി​ല്ലാ ത​ല പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍ ബ്ലോ​ക്ക് അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള ബോ​ധ​വ​ത്ക്ക​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും തു​ട​രു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.