കു​റ്റി​കു​രു​മു​ള​ക് വി​ത​ര​ണം ചെ​യ്തു
Saturday, February 29, 2020 12:22 AM IST
മു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2019-20 വ​ർ​ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം പ​ട്ടി​ക വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള കു​റ്റി​കു​രു​മു​ള​ക് തൈ ​വി​ത​ര​ണം തേ​ക്കും​കു​റ്റി കൃ​ഷി ഭ​വ​നി​ൽ വച്ച് ന​ട​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. വി​നോ​ദ് കു​റ്റി​കു​രു​മു​ള​ക് തൈ ​ന​ല്കി​കൊ​ണ്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. ജ​മീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ള്ള കു​മാ​ര​നെ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ സ​വാ​ദ് ഇ​ബ്രാ​ഹിം, സു​നി​ല ക​ണ്ണ​ങ്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഊ​ദ് കൃ​ഷി​യെ​ക്കു​റി​ച്ച് ക്ലാ​സ് ഇ​ന്ന്

കോ​ട​ഞ്ചേ​രി: ഊ​ദ് കൃ​ഷി​യെ​ക്കു​റി​ച്ചു​ള്ള ക്ലാ​സും ഊ​ദി​ൽ നി​ന്നു​ള്ള വി​വി​ധ ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണ​വും ഇ​ന്ന് രാ​വി​ലെ 9.30 ന് ​താ​മ​ര​ശേരി ഹ​രി​ത​വി​ദ്യ​യി​ൽ ന​ട​ക്കും.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

ച​ക്കി​ട്ട​പാ​റ: പൗ​ര​ത്വ​ഭേ​ദ​ഗ​തി വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളെ ചോ​ര​യി​ല്‍ മു​ക്കി​ക്കൊ​ല്ലു​ന്നു എ​ന്നാ​രോ​പി​ച്ച് ച​ക്കി​ട്ട​പ്പാ​റ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ സെ​ന്‍റ​ര്‍ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി​ക​ളും ബി​പി​എ​ഡ് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. തി​ക​ച്ചും ആ​സൂ​ത്രി​ത​വും വം​ശീ​യ ഉ​ന്മൂ​ല​നം ല​ക്ഷ്യം വെ​ച്ചു​ള്ള​തു​മാ​യ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ കൊ​ണ്ട് തു​ട​ച്ചു​നീ​ക്കാ​ന്‍ വി​ദ്യാ​ര്‍​ത്ഥി സ​മൂ​ഹ​വും മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളും ഒ​ന്നി​ച്ചു ചേ​ര​ണ​മെ​ന്ന് അ​നു​ബ​ന്ധ പ്ര​സം​ഗ​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ വി​ശാ​ഖ് ആ​വ​ശ്യ​പ്പെ​ട്ടു.