പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ കടുത്തന​ട​പ​ടി​ക്കു നി​ര്‍​ദേ​ശം
Tuesday, March 31, 2020 10:54 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ ലോ​ക്ക് ഡൗ​ൺ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച് ആ​ധി​കാ​രി​ക രേ​ഖ​ക​ളി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന വ്യ​ക്തി​ക​ൾ​ക്കെ​തി​രെ ഇ​ന്ത്യ​ൻ പീ​ന​ൽ കോ​ഡ് സെ​ക്ഷ​ൻ 269 പ്ര​കാ​രം ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ റാ​വു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.​ജി​ല്ല​യ്ക്കു​ള്ളി​ൽ ച​ര​ക്കു​ക​ൾ​ക്കും സേ​വ​ന​ത്തി​നു​മാ​യി നീ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ സെ​ക്ര​ട്ട​റി​മാ​ർ ന​ൽ​കു​ന്ന പാ​സ് ഇ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​ൻ പീ​ന​ൽ കോ​ഡ് സെ​ക്ഷ​ൻ 269, 188 പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
ച​ര​ക്കു​ക​ൾ​ക്കും സേ​വ​ന​ത്തി​നു​മാ​യി ജി​ല്ല​യ്ക്കും സം​സ്ഥാ​ന​ത്തി​നും പു​റ​ത്ത് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ളക്ട​ർ ന​ൽ​കു​ന്ന പാ​സ് ഇ​ല്ലാ​ത്ത പ​ക്ഷ​ം ഐ​പി​സി 269, 188 പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്ക് ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.​
ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ക​യും അ​തി​ർ​ത്തി ക​ട​ന്ന് വാ​ഹ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും യാ​ത്ര ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യ​ണം. ഈ ​വി​ഷ​യ​ത്തി​ൽ പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് എ​ല്ലാ ദി​വ​സ​വും ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ലോ​ക്ക് ഡൗ​ൺ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കാൻ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.