വെ​ള്ള​രി ക​ർ​ഷ​ക​ർ​ക്ക് ക​ണ്ണീ​ർക​ണി
Tuesday, April 7, 2020 11:42 PM IST
മു​ക്കം: വി​ള​വെ​ടു​ത്ത ക​ണി​വെ​ള്ള​രി​ക്ക് വി​പ​ണി​യി​ല്ലാ​തെ കു​ഴ​യു​ക​യാ​ണ് കോ​ഴി​ക്കോ​ട് മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ. ലോ​ക്ക്ഡൗ​ണി​ൽ വി​ഷു വി​പ​ണി നി​ശ്ച​ല​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ണി​വയ്ക്കാന്‌ വി​ള​വെ​ടു​ത്ത ക​ണി​വെ​ള്ള​രി ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ കു​ഴ​യു​ക​യാ​ണ് ക​ർ​ഷ​ക​ർ .
ലോ​ക്ക്ഡോ​ൺ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ്രാ​മ -ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഇ​വ​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. മാ​വൂ​ർ ചെ​റൂ​പ്പ പു​ഞ്ച​പ്പാ​ട​ത്ത് ക​ർ​ഷ​ക​ർ പ​ത്തേ​ക്ക​ര്‌ സ്ഥ​ല​ത്ത് ക​ണി​വെ​ള്ള​രി കൃ​ഷി​ചെ​യ്ത​ത് വെ​റു​തെ​യാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാണ്.കോ​ഴി​ക്കോ​ട് ,മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും വി​ദേ​ശ​ത്തേ​ക്കും ഇ​വി​ടെ നി​ന്നാ​ണ് ക​യ​റ്റി കൊ​ണ്ടു​പോ​കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി വി​ഷു​വി​പ​ണി ല​ക്ഷ്യ​മി​ട്ട് കൃ​ഷി​യി​റ​ക്കി​യ ഒ​ട്ട​റെ കൂ​ട്ടാ​യ്മ​ക​ൾ സ​മാ​ന പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. സ്വ​ർ​ണ്ണം പ​ണ​യം വ​ച്ചും കാ​ർ​ഷി​ക വാ​യ്പ്പ​യെ​ടു​ത്തും സ്വ​രൂ​പി​ച്ച പ​ണ​മാ​ണ് കൃ​ഷി​ക്കാ​യി വി​നി​യോ​ഗി​ച്ച​ത്. വി​പ​ണി പ്ര​തി​സ​ന്ധി​യി​ലാ​യാ​ൽ ക​ടം വീ​ട്ടാ​ൻ എ​ന്തു​ചെ​യ്യു​മെ​ന്ന് ക​ർ​ഷ​ക​രെ ഭ​യ​പെ​ടു​ത്തു​ന്നു .
വി​ള​വെ​ടു​ത്ത ക​ണി​വെ​ള്ള​രി കൃ​ഷി​ഭ​വ​ൻ ഏ​റ്റ​ടു​ത്താ​ൽ ആ​ശ്വാ​സ​മാ​കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു . ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണി​വ​ർ.