പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മ​രു​ന്ന് കി​റ്റു​മാ​യി ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി
Tuesday, April 7, 2020 11:44 PM IST
താ​മ​ര​ശേ​രി: പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കാനു​ള്ള മ​രു​ന്നു കി​റ്റു​മാ​യി ക​ട്ടി​പ്പാ​റ സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സി​നും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ്ര​തി​രോ​ധ മ​രു​ന്ന് കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​രു​ന്ന് കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​ത്.
താ​മ​ര​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള മ​രു​ന്ന് കി​റ്റ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. പ്ര​വീ​ണി​ല്‍ നി​ന്നും എ​സ്എ​ച്ച​ഒ എം.​പി. രാ​ജേ​ഷ് ഏ​റ്റു​വാ​ങ്ങി. ഡോ​ക്ട​ര്‍​മാ​രാ​യ സ​ഫ്‌​ന, വി​പി​ന്‍​ദാ​സ്, മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.