അം​ബേ​ദ്ക​ര്‍ സെ​റ്റി​ല്‍മെ​ന്‍റ് സ​മ​ഗ്ര ‌വി​ക​സ​ന പ​ദ്ധ​തി അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍
Thursday, May 28, 2020 11:38 PM IST
താ​മ​ര​ശേ​രി: പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം മെ​ച്ച​പ്പെ​ടു​ത്താന്‌ സം​സ്ഥാ​ന സ​ര്‍​ക്കാരി​ന്‍റെ അം​ബേ​ദ്ക​ര്‍ സെ​റ്റി​ല്‍​മെ​ന്‍റ് സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ലെ ക​ട്ടി​പ്പാ​റ ച​മ​ല്‍ വ​ള്ളു​വ​ര്‍​കു​ന്ന് ആ​ദി​വാ​സി കോ​ള​നി​യി​ല്‍ ഒ​രു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ന​വീ​ക​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ അ​റി​യി​ച്ചു.
കോ​ള​നി നി​വാ​സി​ക​ളു​ടെ പി​ന്നോ​ക്കാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണാനും അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താനുമാ​ണ് ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ന​വീ​ക​ര​ണത്തിന്‍റെ ഭാ​ഗ​മാ​യി ആ​റ് പു​തി​യ വീ​ട് നി​ര്‍​മി​ക്കു​ക​യും ഏ​ഴ് വീ​ടു​ക​ളു​ടെ റി​പ്പ​യ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്തു.കോ​ള​നി​യി​ലെ കു​ടി​വെ​ള്ള സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് നി​ല​വി​ലു​ള്ള നാ​ല് കി​ണ​റു​ക​ള്‍ ആ​ഴം കൂ​ട്ടി​യു​ള്ള ന​വീ​ക​ര​ണ​വും 15,000 ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ടാ​ങ്ക് നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തി​യാ​യി.
ഭ​വ​ന നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ള്‍ വൈ​ദ്യു​തീ​ക​ര​ണ​വും പൂ​ര്‍​ത്തി​യാ​യി​. കോ​ള​നി​യു​ടെ ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണം ന​ട​ന്നു വ​രു​ന്നു. നി​ല​വി​ലു​ള്ള ശ്മ​ശാ​നം ന​വീ​ക​രി​ച്ച് പു​തി​യ സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മി​ച്ചു. ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ട് കൂ​ടി മാ​തൃ​ക കോ​ള​നി ആ​യി മാ​റും. ഇ​ത് കൂ​ടാ​തെ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ കാ​ക്ക​ണ​ഞ്ചേ​രി കോ​ള​നി, അ​മ്പാ​യ​ത്തോ​ട് മി​ച്ച​ഭൂ​മി​യി​ലെ എ​സ്‌​സി കോ​ള​നി, താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നെ​രോം​പാ​റ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു​ള്ള ന​വീ​ക​ര​ണം പു​രോ​ഗ​മി​ച്ച് വ​രു​ന്ന​താ​യും കോ​ള​നി സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ എം​എ​ല്‍​എ പ​റ​ഞ്ഞു.
ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍, ടി.​സി. വാ​സു, കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, വി.​ജെ. ഇ​മ്മാ​നു​വ​ല്‍, അ​ന​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​രും എം​എ​ല്‍​എ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.