പ​രി​സ്ഥി​തി ദി​ന​ത്തി​ൽ പ്ലാ​ന്ത​ണ​ൽ കൂ​ട്ട​വു​മാ​യി എ​ൻ​എ​സ്എ​സ്
Wednesday, June 3, 2020 11:14 PM IST
പേ​രാ​മ്പ്ര: ലോ​ക പ​രി​സ്ഥി​തി ദി​ന​മാ​യ ജൂ​ൺ അ​ഞ്ചി​ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് ന​ട​പ്പി​ലാ​ക്കു​ന്ന പ്ലാ​ന്ത​ണ​ൽ കൂ​ട്ടം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​വും. ലോ​ക്ക്ഡൗ​ൺ കാ​ല​ഘ​ട്ട​ത്തി​ൽ വോള​ണ്ടി​യ​ർ​മാ​ർ വീ​ടു​ക​ളി​ൽ ത​യ്യാ​റാ​ക്കി​യ പ്ലാ​വി​ൻ തൈ​ക​ളാ​ണ് പ​രി​സ്ഥി​തി ദി​ന​ത്തി​ൽ പൊ​തു സ്ഥ​ല​ങ്ങ​ളി​ലും ,വീ​ട്ടു​വ​ള​പ്പി​ലു​മാ​യി ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ 13900 വോള​ണ്ടി​യ​ർമാർ 10 തൈ​ക​ൾ വീ​ത​മാ​ണ് വീ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​കൃ​തി സൗ​ഹൃ​ദ​മാ​യി വാ​ഴ​പ്പോ​ള​യി​ലും, ചി​ര​ട്ട​യി​ലും മ​റ്റും ന​ട്ടു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ഒ​ന്നേ​കാ​ൽ ല​ക്ഷം പ്ലാ​വി​ൻ തൈ​ക​ളാ​ണ് കു​ട്ടി​ക​ൾ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ൺ കാ​ല​ത്തെ ക്രിയാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് സാ​ധി​ച്ചു എ​ന്ന് ജി​ല്ല കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ശ്രീ​ചി​ത്ത് പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ജൂ​ൺ അ​ഞ്ചി​ന് നി​ർ​വഹി​ക്കും.