ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ം: ടി​വി ന​ല്‍​കി
Thursday, July 2, 2020 11:56 PM IST
കോ​ഴി​ക്കോ​ട്: ദു​ബായ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി ​ആ​ൻഡ് എ​ച്ച് ഗ്ലോ​ബ​ല്‍ ക​മ്പ​നി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നൈ​സി ആ​ന്‍​ഡ് യാ​സീ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് ടെ​ലി​വി​ഷ​ന്‍ ന​ല്‍​കി.​സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്ന് തെര​ഞ്ഞെ​ടു​ത്ത 25 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ടി​വി ന​ല്‍​കി​യ​ത്.
സ്ഥാ​പ​ന​ത്തി​ന്‍റെ സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തി ടെ​ലി​വി​ഷ​ന്‍ വി​ത​ര​ണം ചെ​യ്ത​ത്.പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട് പ്ര​സ്‌​ക്ല​ബി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡോ. ​എം.​കെ മു​നീ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. സൗ​ത്ത് മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക്കു​ള്ള ടി.​വി ഫൗ​ണ്ടേ​ഷ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​പെ​ഴ്‌​സ​ണ്‍ നൈ​സി ന​വാ​സി​ല്‍ നി​ന്ന് എം​എ​ല്‍​എ ഏ​റ്റു​വാ​ങ്ങി. വ​ട​ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക്കു​ള്ള ടി ​വി കെ​യു​ഡ​ബ്ല്യൂ​ജെ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​മാ​ല്‍ വ​ര​ദൂ​രും പ​റ​മ്പി​ല്‍ ബ​സാ​ര്‍ സ​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക്കു​ള്ള ടെ​ലി​വി​ഷ​ന്‍ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ്ഖാ​നും ഏ​റ്റു​വാ​ങ്ങി.
കോ​ഴി​ക്കോ​ട്: യു​വ​ധാ​ര ദി​ബ്ബ-​ഫു​ജൈ​റ പ്ര​വാ​സി കൂ​ട്ടാ​യ്മ ടി​വി ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി നാ​ല്‍​പ്പ​ത് ടി​വി​ക​ള്‍ ഡി​വൈ​എ​ഫ്ഐ​ക്ക് ന​ല്‍​കി. ടെ​ലി​വി​ഷ​ന്‍ ഇ​ല്ലാ​ത്ത വീ​ടു​ക​ളി​ലെ കു​ട്ടി​ക​ളെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് സ​ഹാ​യി​ക്കാ​നാ​ണ് ഡി​വൈ​എ​ഫ്‌​ഐ ടിവി ച​ല​ഞ്ചു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.