വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ലും
Sunday, July 12, 2020 11:55 PM IST
തി​രു​വ​മ്പാ​ടി:​കേ​ര​ള വ​നം​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​വാ​സ് തി​രു​വ​മ്പാ​ടി നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​കൃ​തി- ജീ​വ​ന്‍റെ പ്രാ​ണ​വാ​യു എ​ന്ന പ​ദ്ധ​തി പ്ര​കാ​രം ക​ല്ലു​രു​ട്ടി​യി​ൽ വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണ​വും തൈ​ന​ട​ലും ന​ട​ത്തി. മു​ക്കം മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ സൈ​ന​ബ ക​ല്ലു​രു​ട്ടി വൃ​ക്ഷ​ത്തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റു​നാ​ര​കം, നീ​ർ​മ​രു​ത്, ആ​ര്യ​വേ​പ്പ്, മ​ണി​മ​രു​ത്, ബ​ഥാം, നെ​ല്ലി, മ​ന്താ​രം, വീ​ട്ടി, താ​ന്നി എ​ന്നി​വ​യു​ടെ തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. കെ.​വി.​ബൈ​ജു ക​ല്ലു​രു​ട്ടി അ​ധ്യ​ക്ഷ​ത വഹിച്ചു. ആ​വാ​സ് സെ​ക്ര​ട്ട​റി ജി​ഷി പ​ട്ട​യി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ സു​ന്ദ​ര​ൻ എ. ​പ്ര​ണ​വം, വി.​സി.​ഷാ​ജി, പി.​എ​ൻ.​ഗ​ണേ​ശ​ൻ , പൊ​തു പ്ര​വ​ർ​ത്ത​ക​രാ​യ ര​മേ​ശ​ൻ ക​ണ്ണ​ന്ത​റ, അ​നി​ൽ​കു​മാ​ർ ചെ​മ്പ​പ്പ​റ്റ, പി.​വി.​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്രസംഗിച്ചു.