വാ​ഹ​ന​ത്തി​ൽ ലി​ഫ്റ്റ് ന​ൽ​കി ക​വ​ർ​ച്ച: മൂ​ന്നു പേ​ർ പി​ടി​യി​ൽ
Saturday, August 1, 2020 11:22 PM IST
ക​ൽ​പ്പ​റ്റ: വാ​ഹ​ന​ത്തി​ൽ ലി​ഫ്റ്റ് ന​ൽ​കി പാ​ല​ക്കാ​ട് സ്വ​ദേ​ശി​യു​ടെ പ​ണ​വും ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്നു യു​വാ​ക്ക​ൾ പോ​ലി​സ് പി​ടി​യി​ൽ. മു​ട്ടി​ൽ കു​ട്ട​മം​ഗ​ലം കൊ​ട്ടാ​രം ഷാ​ഫി (32), തൃ​ക്കൈ​പ്പ​റ്റ നെ​ല്ലി​മാ​ളം പു​ളി​ക്ക​പ​റ​ന്പി​ൽ സ​ജി​ത്ത്(32), എ​ട​ഗു​നി മേ​ലെ​പ​റ​ന്പി​ൽ ജം​ഷീ​ർ(28)​എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ മ​ഹേ​ഷ് കു​മാ​ർ, എ​എ​സ്ഐ മ​ണി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ലു ഫ്രാ​ൻ​സി​സ്, പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മീ​ന​ങ്ങാ​ടി ഭാ​ഗ​ത്തേ​ക്കു പോ​കാ​ൻ കൈ​നാ​ട്ടി​യി​ൽ വാ​ഹ​നം കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കു അ​തു​വ​ഴി കെ​എ​ൽ 73 സി 2284 ​എ​യ്സ് വ​ണ്ടി​യി​ൽ എ​ത്തി​യ യു​വാ​ക്ക​ൾ ലി​ഫ്റ്റ് ന​ൽ​കു​ക​യാ​യി​രു​ന്നു. വാ​ഹ​നം മൂ​ട്ടി​ൽ ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ യു​വാ​ക്ക​ൾ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യ മ​ർ​ദി​ച്ചു പ​ണ​വും ഫോ​ണും ക​വ​ർ​ന്നു. തു​ട​ർ​ന്നു യു​വാ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചു പ​ണം എ​ടു​ത്തു​ന​ൽ​കാ​ൻ എ​ടി​എം കൗ​ണ്ട​റി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് സ്വ​ദേ​ശി വാ​ഹ​ന​ത്തി​ൽ​നി​ന്നു ചാ​ടി​യോ​ടി സ​മീ​പ​ത്തെ വീ​ട്ടി​ൽ അ​ഭ​യം തേ​ടി.

വീ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ചു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.