എം.​കെ. രാ​ഘ​വ​ൻ ജാ​ന​കി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ചു
Tuesday, August 11, 2020 11:33 PM IST
പേ​രാ​മ്പ്ര: ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ന​ര​യം​കു​ളം കു​ന്നോ​ത്ത് ജാ​ന​കി​യു​ടെ വീ​ട് എം.​കെ. രാ​ഘ​വ​ൻ എം​പി സ​ന്ദ​ർ​ശി​ച്ചു. ജാ​ന​കി​യു​ടെ മ​ക​ൻ ജി​നീ​ഷ് സ​ഹോ​ദ​ര​ൻ ബാ​ല​ൻ എ​ന്നി​വ​രോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യ എം​പി എ​ല്ലാ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന:​സെ​ക്ര​ട്ട​റി വി.​പി. ദു​ൽ​ഖി​ഫ​ർ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം. ​ഋ​ഷി​കേ​ശ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രും എം​പി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.