ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു
Friday, August 14, 2020 11:10 PM IST
കൂ​രാ​ച്ചു​ണ്ട് : ക​ക്ക​യം വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​രു​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് ത​ക​ർ​ന്ന ഡാം ​സൈ​റ്റ് റോ​ഡി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. തു​ട​ർ​ച്ച​യാ​യി അ​ഞ്ച് ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന പ്ര​വ​ർ​ത്തി ഇ​ന്ന​ലെ​യാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.​ഏ​ഴാം പാ​ലം മു​ത​ൽ ഡാം ​സൈ​റ്റ് വ​രെ​യു​ള്ള പ​ത്തി​ട​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും റോ​ഡ് പാ​ടെ ത​ക​ർ​ന്നും മ​ണ്ണി​ടി​ഞ്ഞും ഗ​താ​ഗ​തം നി​ല​ച്ചി​രു​ന്ന​ത്.

​അ​പ​ക​ടാ​വ​സ്ഥ നി​റ​ഞ്ഞ റോ​ഡി ന്‍റെ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മെ ക​ട​ന്നു പോ​കാ​ൻ ക​ഴി​യൂ.​കെ​എ​സ്ഇ​ബി, വ​നം വ​കു​പ്പ് ,ഡാം ​സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് നി​ര​ന്ത​രം ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്.