താ​മ​ര​ശേ​രി​യി​ല്‍ ഡി​എ​ഫ്ഒ​യ്ക്കു നേരെ കരിങ്കൊടി
Friday, September 25, 2020 12:36 AM IST
താ​മ​ര​ശേ​രി: പ​രി​സ്ഥി​തി​ലോ​ല മേ​ഖ ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ല്ലേ​ജു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ന്‍ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​നെ​ത്തി​യ കോ​ഴി​ക്കോ​ട് ഡി​എ​ഫ്ഒ​യ്ക്ക് നേ​രെ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി​കാ​ട്ടി പ്ര​തി​ഷേ​ധി​ച്ചു.
താ​മ​ര​ശേ​രി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ല്‍ നി​ന്ന് യോ​ഗം ക​ഴി​ഞ്ഞി​റ​ങ്ങു​മ്പോ​ള്‍ ഗേ​റ്റി​ല്‍ നി​ന്ന പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഡി​എ​ഫ്ഒ എം. ​രാ​ജീ​വ​നെ ത​ട​ഞ്ഞു​വെ​ച്ച് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത് സം​ഘ​ര്‍​ഷ​ത്തി​നി​ട​യാ​ക്കി. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ബി​ജു ക​ണ്ണ​ന്ത​റ, അ​ഷ്‌​റ​ഫ് കോ​ര​ങ്ങാ​ട്, ഫ​സ​ല്‍ കാ​രാ​ട്ട്, ജ​സീ​ല്‍ പു​തു​പ്പാ​ടി, ബേ​ബി തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഡി​എ​ഫ്ഒ​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​വ​ര്‍​ക്കെ​തി​രെ ക​യ്യേ​റ്റ ശ്ര​മ​ത്തി​നും കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.
പു​തു​പ്പാ​ടി, ക​ട്ടി​പ്പാ​റ തു​ട​ങ്ങി​യ വി​ല്ലേ​ജു​ക​ളി​ലെ വ​ന്യ​ജീ​വി സ​ങ്കേ​ത അ​തി​ര്‍​ത്തി​ക​ളി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്താ​നു​ദ്ദേ​ശി​ച്ച സ​ന്ദ​ര്‍​ശ​നം അ​വ​സാ​ന നി​മി​ഷം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വേ​ണ്ടെ​ന്ന് വെ​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത് ചി​ല യു​ഡി​എ​ഫ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്താ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു സം​ഘ​ര്‍​ഷ സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നു​ള്ള പി​ന്മാ​റ്റം. തു​ട​ര്‍​ന്ന് താ​മ​ര​ശേ​രി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ല്‍ ഡി​എ​ഫ്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗ​വും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ഭ​ര​ണ​പ​ക്ഷ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​യും ന​ട​ന്നു.
ബ​ഫ​ര്‍ സോ​ണ്‍ മേ​ഖ​ല​യു​ടെ ഗൂ​ഗി​ള്‍ മാ​പ്പിം​ഗും അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച് ഡി​എ​ഫ്ഒ വി​ശ​ദീ​ക​രി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. രാ​ഗേ​ഷ്, സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം.​ഇ. ജ​ലീ​ല്‍, ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ള്ളു​ള്ള​തോ​ട്, സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ്, കെ.​സി. വേ​ലാ​യു​ധ​ന്‍, ഗി​രീ​ഷ് ജോ​ണ്‍, കെ. ​ശ​ശീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.