ക​രി​പ്പൂ​രി​ൽ 12 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
Monday, September 28, 2020 11:59 PM IST
കൊ​ണ്ടോ​ട്ടി: ജി​ദ്ദ​യി​ൽ നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് 12 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി.​
ഇ​ന്ന​ലെ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി​യി​ൽ നി​ന്നാ​ണ് 250 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.​
ഇ​സ്തി​രി​പ്പെ​ട്ടി​ക്കു​ള്ളി​ലാ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.​സം​ശ​യം തോ​ന്നി​യ അ​ധി​കൃ​ത​ർ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് ക​ള​ള​ക്ക​ട​ത്ത് ക​ണ്ടെ​ത്തി​യ​ത്.