കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ന്‍ അ​നു​മ​തി
Thursday, October 1, 2020 11:21 PM IST
താ​മ​ര​ശേ​രി: കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​യെ ഉ​പാ​ധി​ക​ളോ​ടെ വെ​ടി​വെ​ച്ചു കൊ​ല്ലാ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്ക് അ​നു​മ​തി.
ഏ​റെ​ക്കാ​ല​ത്തെ മു​റ​വി​ളി​യ്ക്കു​ശേ​ഷ​മാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ത​ല ജാ​ഗ്ര​താ​സ​മി​തി​യോ​ഗം നി​ര്‍​ദേ​ശി​ച്ച തോ​ക്ക് ലൈ​സ​ന്‍​സ് ഉ​ള്ള അ​ഞ്ചു​പേ​ര്‍​ക്കാ​ണ് ജി​ല്ലാ ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എം.​രാ​ജീ​വ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.
ആ​ര്‍.​പി.​നൗ​ഷാ​ദ് മ​ലോ​റം, പി.​സി.​അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ പു​ഴ​ങ്ക​ര, അ​ബ്ദു​റ​ഹി​മാ​ന്‍ കു​ട്ടി അ​പ്പു​റ​ത്ത് പൊ​യി​ല്‍, ജോ​ഷി മാ​ത്യു ത​ട്ടു​ങ്ക​ല്‍, ജോ​മി തോ​മ​സ് വ​രി​ക്ക​മാ​ക്ക​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് എം​പാ​ന​ല്‍ അ​നു​മ​തി ല​ഭി​ച്ച​ത്. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളാ​യ കോ​ട​ഞ്ചേ​രി​യി​ലും ക​ട്ടി​പ്പാ​റ​യി​ലും ക​ര്‍​ഷ​ക​ര്‍​ക്ക് തോ​ക്കു​പ​യോ​ഗ​ത്തി​ന് നേ​ര​ത്തെ അ​നു​മ​തി ല​ഭ്യ​മാ​യി​രു​ന്നു.

മു​ക്കം: കാ​ട്ടു​പ​ന്നി​ക​ളെ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു പ്ര​കാ​രം ഉ​പാ​ധി​ക​ളോ​ടേ വെ​ടി​വച്ച് കൊ​ല്ലാ​ന്‍ ഓ​മ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലും അ​നു​മ​തി​യാ​യി. ഉ​ത്ത​ര​വ് പ്ര​കാ​രം കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ക​ര്‍​ഷ​ക​ര്‍​ക്ക് കൊ​ല്ലാ​നു​ള്ള അ​നു​മ​തി ന​ല്‍​കാ​ന്‍ ഡി​വി​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​ക്ക് അധി കാരം ന​ല്‍​കി കൊ​ണ്ടാ​ണ് ഉ​ത്ത​ര​വ്.
ഓ​മ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ഗ​സ്റ്റ് എ​ട്ടാം തീ​യ​തി ചേ​ര്‍​ന്ന ഭ​ര​ണസ​മി​തി യോ​ഗതീ​രു​മാ​ന​പ്ര​കാ​രം സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​ത​ായി ബോ​ധ്യപ്പെ​ട്ടി​രു​ന്നു .