പീ​ഡ​നം: യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ
Friday, October 23, 2020 12:33 AM IST
വ​ളാ​ഞ്ചേ​രി: ഒ​ൻ​പ​തു വ​യ​സു​കാ​രി​യാ​യ മ​ക​ളെ കാ​മു​ക​നു കാ​ഴ്ച​വ​ച്ച് ഇ​യാ​ൾ​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വ​തി​യെ​യും കാ​മു​ക​നെ​യും വ​ളാ​ഞ്ചേ​രി പോ​ലീ​സ് പി​ടി​കൂ​ടി. ഇ​രി​ന്പി​ളി​യം വ​ലി​യ​കു​ന്ന് കൊ​ടു​മു​ടി സ്വ​ദേ​ശി​യാ​യ മു​പ്പ​തു​കാ​ര​നേ​യും വ​ലി​യ​കു​ന്ന് സ്വ​ദേ​ശി​നി 28 കാ​രി​യേ​യു​മാ​ണ് വ​ളാ​ഞ്ചേ​രി എ​സ്എ​ച്ച്ഒ എം.​കെ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

2019 മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് യു​വാ​വ് യു​വ​തി​യു​ടെ ഒ​ൻ​പ​ത് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. കു​ട്ടി അ​മ്മ​യോ​ട് സം​ഭ​വം പ​റ​ഞ്ഞ​പ്പോ​ൾ ആ​രോ​ടും പ​റ​യ​രു​തെ​ന്നു ഭീ​ഷ​ണി. അ​ച്ഛ​നോ​ട് പ​റ​ഞ്ഞാ​ൽ ഞാ​ൻ ഇ​യാ​ൾ​ക്കൊ​പ്പം പോ​കു​മെ​ന്നും യു​വ​തി പ​റ​ഞ്ഞു. മൂ​ന്നു ത​വ​ണ ഇ​യാ​ൾ പീ​ഡ​നം ന​ട​ത്തി​യ​താ​യി കു​ട്ടി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

പ​രാ​തി​യെ തു​ട​ർ​ന്നു പോ​ലീ​സ് കേ​സെ​ടു​ത്ത​പ്പോ​ൾ യു​വ​തി ഇ​യാ​ളോ​ടൊ​പ്പം ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കാ​വും​പു​റം മീ​ന്പാ​റ​യി​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ.

ഇ​രു​വ​ർ​ക്കു​മെ​തി​രെ പോ​ക്സോ വ​കു​പ്പും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ചു പോ​യ​തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യും ഇ​തി​ന്‍റെ താ​ഴെ​യു​ള്ള മൂ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​യും ഇ​പ്പോ​ൾ അ​ച്ഛ​ന്‍റെ കൂ​ടെ​യാ​ണ്. യു​വാ​വി​നെ​യും യു​വ​തി​യെ​യും തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

എ​സ്ഐ. മു​ര​ളീ​കൃ​ഷ്ണ​ൻ, പ്ര​ബേ​ഷ​ൻ എ​സ്ഐ, മ​ധു​ബാ​ല​കൃ​ഷ്ണ​ൻ, ഐ​എ​സ്ഐ​മാ​രാ​യ പ്ര​മോ​ദ്, ജ​യ​പ്ര​കാ​ശ്, ഇ​ക്ബാ​ൽ, രാ​ജേ​ഷ്, ജോ​ബി​ൻ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫീ​സ​ർ ന​സീ​ർ തി​രൂ​ർ​ക്കാ​ട്, വ​നി​താ സി​പി​ഒ ഷ​മീ​റ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.