മു​ഴു​വ​ന്‍ ട്ര​ഷ​റി ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ളും ന​വീ​ക​രി​ക്കും: മ​ന്ത്രി
Friday, October 23, 2020 11:04 PM IST
പേ​രാ​മ്പ്ര : പേ​രാ​മ്പ്ര സ​ബ് ട്ര​ഷ​റി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം മ​ന്ത്രി ടി.​എം തോ​മ​സ് ഐ​സ​ക്ക് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു.​ആ​ധു​നി​ക കാ​ല​ത്തി​ന​നു​സ​രി​ച്ച് മു​ഴു​വ​ന്‍ ട്ര​ഷ​റി ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ളും ന​വീ​ക​രി​ക്കുമെന്ന് മ​ന്ത്രി പ​റ​ഞ്ഞു. 35 സ​ബ്ട്ര​ഷ​റി കെ​ട്ടി​ട​ങ്ങ​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി 106 കോ​ടി രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​ല​വ​ഴി​ക്കു​ന്ന​ത്.​ധ​നമാ​നേ​ജ്മെ​ന്‍റ് ന​ല്ല​നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് കോ​വി​ഡ് വ്യാ​പ​ക​മാ​യി​ട്ടും വി​ക​സ​ന ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഒ​രു​വി​ധ കു​റ​വും സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​കാ​തി​രു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​കാ​ല​പ്പ​ഴ​ക്കം വ​ന്ന് ജീ​ര്‍​ണ്ണാ​വ​സ്ഥ​യി​ലാ​യ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ സ്ഥാ​ന​ത്ത് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ് പേ​രാ​മ്പ്ര​യി​ൽ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഇ​ട​പെ​ട്ടാ​ണ് പു​തി​യ ഇ​രു നി​ല കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ 2.42 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്.​ഒ​രു വ​ര്‍​ഷ​ത്തി​ന​കം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കും. ഇ​ന്‍​കെ​ലി​നാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല. സ​ബ്ട്ര​ഷ​റി പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ന്‍ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ചു.
ട്ര​ഷ​റി ഡ​യ​റ​ക്ട​ര്‍ എ.​എം. ജാ​ഫ​ര്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​കെ ബാ​ല​ന്‍, മു​ന്‍ എം​എ​ല്‍​എ എ.​കെ പ​ത്മ​നാ​ഭ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​കെ സു​നീ​ഷ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍.​കെ ര​ജീ​ഷ് കു​മാ​ര്‍, മ​ണ്ഡ​ലം വി​ക​സ​ന മി​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ എം. ​കു​ഞ്ഞ​മ്മ​ദ്, ട്ര​ഷ​റി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​യു ബീ​ന, ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ര്‍ എ.​സ​ലീ​ല്‍, പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ടി.​എം. ഷാ​നി​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.