മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു ചേ​ര്‍​ക്കണമെന്ന്
Sunday, October 25, 2020 11:06 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​സ​ങ്ങ​ളാ​യി ചേ​രാ​ത്ത സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു ചേ​ര്‍​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം​പി ആ​രോ​ഗ്യ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ഴ്ച​യി​ല്‍ ഒ​രു ത​വ​ണ ന​ട​ന്നി​രു​ന്ന എം​എ​സി​ടി ബോ​ര്‍​ഡു​ക​ളും മാ​സ​ത്തി​ല്‍ ഒ​രു ത​വ​ണ ന​ട​ന്നി​രു​ന്ന ഇ​എ​ന്‍​ടി, ഒ​ഫ്താ​ൽ​മോ​ള​ജി, ഓ​ര്‍​ത്തോ​പീ​ഡി​ക്സ്, പീ​ഡി​യ​ട്രി​ക്സ്, സൈ​ക്യാ​ട്രി, പി​എം​ആ​ർ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡു​ക​ളും ചേ​രാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും മാ​ന​സി​ക- ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍​ക്കും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ക്കേ​ണ്ട സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും സേ​വ​ന​ങ്ങ​ളും മാ​സ​ങ്ങ​ളാ​യി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു. ഈ ​കാ​ര​ണ​ത്താ​ല്‍ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​രി​ക​യാ​ണെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണെ​ന്ന് എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ര​വ​ധി​പേ​ര്‍​ക്ക് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സേ​വ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ളും മ​റ്റും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഇ​തു​മൂ​ലം ഉ​ണ്ടാ​വു​ന്നു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ള്‍​ക്ക് ല​ഭി​ക്കേ​ണ്ട കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം ഇ​തി​ന​കം ന​ഷ്ട​മാ​യി. മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ള്‍​ക്ക് പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്.
ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട്ട മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡു​ക​ള്‍ വി​ളി​ച്ചു ചേ​ര്‍​ത്ത് നി​ല​ച്ചി​രി​ക്കു​ന്ന സേ​വ​ന​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്നും എം​പി ആ​രോ​ഗ്യ​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.