ക​ർ​ഷ​ക സ​മ​രം: ക​ക്ക​യ​ത്ത് ഐ​ക്യ​ദീ​പം തെ​ളി​യി​ച്ചു
Sunday, November 29, 2020 11:52 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ർ​ഷ​ക ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ലെ ക​ർ​ഷ​ക സ​മ​ര ഭ​ട​ൻ​മാ​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ വി​ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ക്ക​യ​ത്ത് ഐ​ക്യ​ദീ​പം തെ​ളി​യി​ച്ചു.​
നേ​താ​ക്ക​ളാ​യ വി.​ടി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജോ​ൺ​സ​ൺ ക​ക്ക​യം, സു​നി​ൽ പാ​റ​പു​റ​ത്ത്, മു​ജീ​ബ് കോ​ട്ടോ​ല ,ബേ​ബി മ​രു​തോ​ലി, ജോ​ൺ​സ​ൺ അ​രു​മ​ന, ബെ​ന്നി കു​റു​മു​ട്ട​ത്ത്, രാ​ജി പ​ള​ള​ത്താ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ക​യി​ല ഉത്പ​ന്നം പി​ടി​കൂ​ടി

നാ​ദാ​പു​രം:​നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം പി​ടി​കൂ​ടി.​നാ​ദാ​പു​രം ടൗ​ണി​ൽ പൂ​ച്ചാ​ക്കൂ​ല്‍ റോ​ഡി​ലെ സു​ഭാ​ഷ് സ്‌​റ്റേ​ഷ​ന​റി ക​ട​യി​ല്‍ നി​ന്ന് നാ​ദാ​പു​രം പോ​ലീ​സ് പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഈ ​ക​ട​യി​ല്‍ നി​ന്ന് 175 പേ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്.ഇ​യാ​ളു​ടെ താ​മ​സ സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും വ​ലി​യ പാ​ക്ക​റ്റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ല്‍ പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി.​ക​ട​യി​ല്‍ വച്ച് ഇവ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്.