സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്: ക​ള​ക്ട​ർ 22 ന് ​റി​പ്പോ​ർ​ട്ട് ന​ൽ​കും
Thursday, January 21, 2021 12:17 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​നാ​യി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സം​ഘം ഭൂ​മി​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് പേ​രി​യ വി​ല്ലേ​ജി​ലെ ബോ​യ്സ്ടൗ​ണ്‍, വൈ​ത്തി​രി താ​ലൂ​ക്ക് ചു​ണ്ടേ​ൽ വി​ല്ലേ​ജി​ലെ ചേ​ലോ​ട്, കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ലെ മ​ട​ക്കി​മ​ല എ​ന്നീ മൂ​ന്ന് ഭൂ​മി​ക​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.
വി​ദ​ഗ്ധ സ​മി​തി​യു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം 22 ന് ​ത​ന്നെ സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു.