കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 62 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 27 പേർ രോഗമുക്തി നേടി. 59 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഒരാളുടെ സന്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26955 ആയി.
മീനങ്ങാടി സ്വദേശികളായ 20 പേർ, പൂതാടി 10 പേർ, ബത്തേരി ഏഴുപേർ, മാനന്തവാടി അഞ്ച് പേർ, മുള്ളൻകൊല്ലി നാല് പേർ, കണിയാന്പറ്റ, നെേ·നി മൂന്ന് പേർ വീതം, മേപ്പാടി, മുട്ടിൽ, പൊഴുതന, തരിയോട്, തൊണ്ടർനാട്, വെള്ളമുണ്ട, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സന്പർക്കത്തിലൂടെ രോഗബാധിതരായത്. ഗൾഫിൽ നിന്ന് വന്ന എടവക സ്വദേശിയും തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വന്ന കണിയാന്പറ്റ സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.
ബത്തേരി സ്വദേശികളായ നാല് പേർ, നെേ·നി, തിരുനെല്ലി, മീനങ്ങാടി മൂന്നു പേർ വീതം, പനമരം, മാനന്തവാടി രണ്ടു പേർ വീതം, മുട്ടിൽ, കൽപ്പറ്റ, പൂതാടി, തവിഞ്ഞാൽ, തൊണ്ടർനാട്, വെങ്ങപ്പള്ളി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും ഒരു തമിഴ്നാട് സ്വദേശിയും വീടുകളിൽ ചികിത്സയിലായിരുന്ന രണ്ടു പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.