ജീ​വ​ന​ക്കാ​രെ സൂ​പ്പ​ർ​ന്യൂ​മ​റ​റി​യാ​യി നി​ല​നി​ർ​ത്താ​ൻ ഉ​ത്ത​ര​വ്
Tuesday, March 2, 2021 11:45 PM IST
ക​ൽ​പ്പ​റ്റ: ക​ബ​നി പ്രോ​ജ​ക്ടി​ന് കീ​ഴി​ലു​ണ്ടാ​യി​രു​ന്ന ത​സ്തി​ക​ക​ളി​ലെ ജീ​വ​ന​ക്കാ​രെ സൂ​പ്പ​ർ​ന്യൂ​മ​റ​റി​യാ​യി നി​ല​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ത​ന്നെ ഇ​വ​രെ നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. 111 ജീ​വ​ന​ക്കാ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ സൂ​പ്പ​ർ​ന്യൂ​മ​റ​റി​യാ​യി നി​ല​നി​ർ​ത്താ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.
23ന് ​ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ജീ​വ​ന​ക്കാ​ർ​ക്ക് നേ​രി​യ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ്. അ​തേ​സ​മ​യം പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​തി കൂ​ടി​ക്കാ​ഴ്ച​യു​ടെ ക​ട​ന്പ​യും ക​ട​ന്ന് റാ​ങ്ക് ലി​സ്റ്റി​ൽ ക​യ​റി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ഇ​വ​ർ ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ത​സ്തി​ക​ക്ക് ഇ​നി ആ​രെ​ങ്കി​ലും ക​സേ​ര​യൊ​ഴി​യു​ന്ന​തും കാ​ത്തി​രി​ക്ക​ണ​മെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.
പ​ദ്ധ​തി​യി​ലെ ജീ​വ​ന​ക്കാ​രെ പു​ന​ർ​വി​ന്യ​സി​ക്ക​ണ​മെ​ന്ന മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൂ​പ്പ​ർ​ന്യൂ​മ​റ​റി ആ​യി നി​ല​നി​ർ​ത്താ​നു​ള്ള തീ​രു​മാ​നം കൈ​കൊ​ണ്ട​തെ​ന്നാ​ണ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി എ​സ്. സാ​ബി​ർ ഹു​സൈ​ൻ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലു​ള്ള​ത്.
സൂ​പ്പ​ർ ന്യൂ​മ​റ​റി ത​സ്തി​ക​ക​യി​ലു​ള്ള​വ​രെ ഭാ​വി​യി​ൽ വ​കു​പ്പി​ലു​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് നി​യ​മി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്. ഈ ​ജീ​വ​ന​ക്കാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം, തു​ട​ർ​ച്ചാ​നു​മ​തി, സ്റ്റാ​ഫ് പാ​റ്റേ​ണ്‍ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ പ്ര​ത്യേ​കം പ​ര​ശോ​ധി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.
2017 മു​ത​ൽ ത​ന്നെ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്നും അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ സ​ർ​ക്കാ​രും വ​കു​പ്പ് അ​ധി​കാ​രി​ക​ളും ത​ങ്ങ​ളെ പെ​രു​വ​ഴി​യി​ലാ​ക്കി​യെ​ന്ന ജീ​വ​ന​ക്കാ​രു​ടെ ആ​രോ​പ​ണം ശ​രി​വെ​ക്കു​ന്ന​താ​ണ് നി​ല​വി​ലെ ഉ​ത്ത​ര​വ്. 2020 ഏ​പ്രി​ൽ മു​ത​ൽ ശ​ന്പ​ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തോ​ടെ ജീ​വ​ന​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​തി​ന് ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ അ​ന​ങ്ങി​യ​ത്.
ക​ബ​നി പ്രോ​ജ​ക്ട് തു​ട​രാ​നാ​വി​ല്ലെ​ന്നും പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ജീ​വ​ന​ക്കാ​രെ നി​ല​നി​ർ​ത്തു​ന്ന​ത് സ​ർ​ക്കാ​രി​ന് അ​ധി​ക സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി വെ​ക്കു​മെ​ന്നു​മു​ള്ള ന്യാ​യ​ങ്ങ​ളാ​യി​രു​ന്നു സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. ഇ​ത് ത​ന്നെ ജീ​വ​ന​ക്കാ​രെ സ​ർ​ക്കാ​ർ ര​ണ്ട് ത​ട്ടി​ൽ കാ​ണു​ന്നു​വെ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​യി​ൽ ജോ​ലി​ക്ക് ക​യ​റി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഈ ​ഉ​ത്ത​ര​വ് തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് ഇ​വ​ർ ത​ന്നെ പ​റ​യു​ന്ന​ത്.
ലാ​സ്റ്റ്ഗ്രേ​ഡ് ത​സ്തി​ക​യി​ൽ ജോ​ലി​ക്ക് ക​യ​റി​യ​വ​ർ​ക്ക് ജി​ല്ല വി​ട്ട് ട്രാ​ൻ​സ്ഫ​ർ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ ഇ​ല്ലെ​ന്നി​രി​ക്കെ ക​ബ​നി പ്രോ​ജ​ക്ടി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​യി​ൽ ജോ​ലി​ക്ക് ക​യ​റി​യ​വ​രും മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഏ​ത് ജി​ല്ല​യി​ൽ ഒ​ഴി​വ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടാ​ലും അ​ങ്ങോ​ട്ട് പോ​കേ​ണ്ടി വ​രും.
ഒ​രു അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ, ഒ​രു ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, ആ​റ് അ​സി. ഡ​യ​റ​ക്ട​ർ/​ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ, ര​ണ്ട് അ​സി. എ​ൻ​ജി​നി​യ​ർ, എ​ട്ട് മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ, എ​ട്ട് ഓ​വ​ർ​സി​യ​ർ, അ​ഞ്ച് ഫ​സ്റ്റ് ഗ്രേ​ഡ് ഡ്രാ​ഫ്റ്റ്സ്മാ​ൻ, എ​ട്ട് സ​ർ​വേ​യ​ർ, എ​ട്ട് സെ​ക്ക​ൻ​ഡ് ഗ്രേ​ഡ് ഡ്രാ​ഫ്റ്റ്സ്മാ​ൻ, ഒ​ന്പ​ത് വ​ർ​ക്ക് സൂ​പ്ര​ണ്ട്, ര​ണ്ട് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട്, 12 ക്ല​ർ​ക്ക്/​സീ​നി​യ​ർ ക്ല​ർ​ക്ക്, നാ​ല് ടൈ​പ്പി​സ്റ്റ്, ആ​റ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ്, ആ​റ് ഡ്രൈ​വ​ർ, 12 ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്, എ​ട്ട് ലാ​സ്ക​ർ, അ​ഞ്ച് പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ക​ബ​നി പ്രോ​ജ​ക്ടി​ൽ ഉ​ള്ള ത​സ്തി​ക​ക​ൾ.