കോ​വി​ഡ് വാ​ക്സി​ൻ കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ
Monday, April 12, 2021 12:41 AM IST
ക​ൽ​പ്പ​റ്റ: 45 വ​യ​സ് പൂ​ർ​ത്തി​യാ​യ എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നു ജി​ല്ല​യി​ൽ കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ത്തി​വ​യ്പ്പി​നു സൗ​ക​ര്യ​മൊ​രു​ക്കി.​
പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ​യ്ക്കു പു​റ​മേ ക​ൽ​പ്പ​റ്റ സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ പ​ഴ​ശ്ശി ഹാ​ൾ, മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ വ്യാ​പാ​ര ഭ​വ​ൻ, പ​ടി​ഞ്ഞാ​റ​ത്ത​റ ക്രി​സ്തു​രാ​ജ ച​ർ​ച്ച്, മാ​ന​ന്ത​വാ​ടി ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.​
ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.