തേ​ൻ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ പാ​റ​യി​ൽ​നി​ന്നു വീ​ണു ഫോ​റ​സ്റ്റ് വാ​ച്ച​ർ മ​രി​ച്ചു
Friday, April 16, 2021 10:16 PM IST
ക​ൽ​പ്പ​റ്റ: തേ​ൻ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ പാ​റ​യി​ൽ​നി​ന്നു വ​ഴു​തി​വീ​ണു ഫോ​റ​സ്റ്റ് വാ​ച്ച​ർ മ​രി​ച്ചു. മേ​പ്പാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ബ​ഡേ​രി സെ​ക്ഷ​ൻ വാ​ച്ച​ർ ബാ​ബു​വാ​ണ്(36) മ​രി​ച്ച​ത്.

ബാ​ല​ൻ​ത​ണ്ട് വ​ന​ത്തി​ലാ​ണ് അ​പ​ക​ടം. ക​ട​ച്ചി​ക്കു​ന്നു കോ​ള​നി​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ് ബാ​ബു തേ​ൻ ശേ​ഖ​ര​ണ​ത്തി​നു പോ​യ​ത്. കു​ടും​ബ​സ​മേ​തം ബ​ഡേ​രി സെ​ക്ഷ​നി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഭാ​ര്യ: ശ്രീ​ജ. ശ്രീ​ന​ന്ദ​ന, ധ​ന്യ, മി​ഥു​ൻ, നി​ഹാ​രി​ക, ആ​റു​മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.