ക​ർ​ഷ​ക​ന്‍റെ തി​രോ​ധ​ാനം: അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലെ​ന്ന്
Tuesday, April 20, 2021 11:54 PM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പാ​ടി​ച്ചി​റ അ​റു​പ​തു​വ​ല ക​ണ്ണോ​ത്ത് എ​സ്ത​പ്പാ​ന്‍റെ മ​ക​ൻ ഷൈ​ജു സ്റ്റീ​ഫ​ൻ(45) ഈ ​മാ​സം ആ​റ് മു​ത​ൽ കാ​ണാ​താ​യി​ട്ടും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലെ​ന്ന് പരാതി . ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി​ക്കൃ​ഷി ചെ​യ്യു​ന്ന ഷൈ​ജു​വി​ന്‍റെ കാ​ർ ബൈ​ര​ക്കു​പ്പ മ​ച്ചൂ​രി​ൽ വ​ച്ച് ക​ണ്ടെ​ത്തി​യി​രു​ന്നു.
പു​ൽ​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം മാ​ത്ര​മാ​ണ് ന​ട​ത്തി​യ​തെ​ന്നും യു​വാ​വി​ന്‍റെ തി​രോ​ധാ​ന​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ആ​ക്ഷ​ൻ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി. ആ​ഭ്യ​ന്ത​ര മ​ന്ത്രി, ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ ചെ​യ​ർ​മാ​നാ​യും പ​ഞ്ചാ​യ​ത്തം​ഗം അ​മ്മി​ണി സ​ന്തോ​ഷ് വൈ​സ് ചെ​യ​ർ​മാ​നാ​യും അ​റു​പ​ത് ക​വ​ല സെ​ന്‍റ് ജൂ​ഡ് പ​ള്ളി വി​കാ​രി ഫാ. ​സി​ജോ മ​ര​ങ്ങാ​ട്ട് ക​ണ്‍​വീ​ന​റാ​യും ഷൈ​ജു തോ​മ​സ് ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റാ​യും അ​ന്പ​ത്തൊ​ന്ന് അം​ഗ ക​മ്മി​റ്റി രൂ​പി​ക​രി​ച്ചി​ട്ടു​ണ്ട്.