പെ​രി​ക്ക​ല്ലൂരി​ൽ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ തു​ട​ങ്ങു​ന്നു
Monday, May 10, 2021 12:09 AM IST
മു​ള്ള​ൻ​കൊ​ല്ലി: പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ​പ്പെ​ട്ട പെ​രി​ക്ക​ല്ലൂ​രി​ൽ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ തു​ട​ങ്ങു​ന്നു. ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​നാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണ് സി​എ​ഫ്എ​ൽ​ടി​സി​യാ​യി മാ​റ്റു​ന്ന​ത്. 180 കി​ട​ക്ക സൗ​ക​ര്യം ഇ​വി​ടെ ഒ​രു​ക്കും.
സെ​ന്‍റ​ർ വൈ​ദ്യൂ​തീ​ക​ര​ണ​ത്തി​നും ജ​ല​വി​ത​ര​ണ​ത്തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു വാ​ർ​ഡ് മെം​ബ​ർ ജോ​സ് നെ​ല്ലേ​ടം പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചു സെ​ന്‍റ​റി​ലേ​ക്കു ജ​ല​വി​ത​ര​ണ​ക്കു​ഴ​ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ചു. ഹോ​സ്റ്റ​ലി​ൽ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​നു ജോ​ലി​യും തു​ട​ങ്ങി.
സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ഈ​യാ​ഴ്ച​ത​ന്നെ തു​ട​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സെ​ന്‍റ​ർ തു​ട​ങ്ങു​ന്ന​ത്. വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​ൻ സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​രാ​ണ് ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ളി​ൽ പ​ല​രും.