വ്യാ​ജ പ്രൊ​ഫൈ​ലു​ണ്ടാ​ക്കി പ​ണംത​ട്ടാ​ൻ ശ്ര​മം: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ പ​രാ​തി ന​ൽ​കി
Saturday, May 15, 2021 12:25 AM IST
ക​ൽ​പ്പ​റ്റ: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു​ണ്ടാ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മം. ഇ​തു സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി.
ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് സം​ഘം വ്യാ​ജ പ്രൊ​ഫൈ​ലു​ണ്ടാ​ക്കി ത​ട്ടി​പ്പി​ന് ശ്ര​മി​ച്ച​ത്. ആ​ർ​ക്കെ​ങ്കി​ലും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള മെ​സേ​ജു​ക​ൾ വ​രി​ക​യാ​ണെ​ങ്കി​ൽ ത​ന്നെ അ​റി​യി​ക്ക​ണ​മെ​ന്ന് കാ​ണി​ച്ചു​കൊ​ണ്ട് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ സ്വ​ന്തം ഐ​ഡി​യി​ൽ നി​ന്ന് ഫോ​ണ്‍​ന​ന്പ​റു​ക​ൾ സ​ഹി​തം പോ​സ്റ്റി​ട്ടി​ട്ടു​ണ്ട്. നേ​ര​ത്തെ ക​ണ്ണൂ​ർ റൂ​റ​ൽ എ​സ്പി ന​വ​നീ​ത് ശ​ർ​മ്മ, ക​ണ്ണൂ​ർ വി​ജി​ല​ൻ​സ് സി​ഐ ആ​യി​രു​ന്ന ടി.​പി. സു​മേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ വ്യാ​ജ പ്രൊ​ഫൈ​ലു​ണ്ടാ​ക്കി പ​ണം ത​ട്ടാ​ൻ ഒ​രു സം​ഘം ശ്ര​മി​ച്ചി​രു​ന്നു.
സ​മാ​ന​മാ​യ വേ​റെ​യും സം​ഭ​വ​ങ്ങ​ൾ പ​ല​യി​ട​ത്ത് നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എം.​ആ​ർ. റി​യാ​സ് എ​ന്ന വ്യ​ക്തി​യോ​ടാ​ണ് ഐ​സി​യു​ടെ പേ​രി​ലു​ള്ള വ്യാ​ജ​പ്രൈാ​ഫൈ​ലി​ൽ നി​ന്ന് വെ​ള്ളി​യാ​ഴ്ച ചാ​റ്റിം​ഗി​ലൂ​ടെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. സം​ശ​യം തോ​ന്നി​യ റി​യാ​സ് വി​വ​രം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റാ​യി ഇ​ടു​ക​യും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.