കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ്: പു​ൽ​പ്പ​ള്ളി സ​ാമൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ വ​ൻ തി​ര​ക്ക്
Sunday, May 16, 2021 11:43 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നി​ന്‍റെ ഒ​ന്നാം ഡോ​സ് കു​ത്തി​വ​യ്പ്പി​നു സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രത്തി​ൽ എ​ത്തി​യ​തു നി​ര​വ​ധി​യാ​ളു​ക​ൾ. പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു മു​ത​ൽ 11 വ​രെ വാ​ർ​ഡു​ക​ളി​ലെ 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വാ​ക്സി​ൻ ഒ​ന്നാം ഡോ​സ് ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പു​ല​ർ​ച്ചെ മു​ത​ൽ ആ​ളു​ക​ൾ ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി.
ഒ​രു വാ​ർ​ഡി​ന് അ​ര മ​ണി​ക്കൂ​ർ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു സ​മ​യ​ക്ര​മീ​ക​ര​ണം. എ​ന്നാ​ൽ ഉ​ച്ച​യാ​യ​പ്പോ​ഴേ​ക്കും മൂ​ന്നു വാ​ർ​ഡു​ക​ളി​ലെ ആ​ളു​ക​ൾ​ക്കു മാ​ത്ര​മാ​ണ് വാ​ക്സി​ൻ ന​ൽ​കാ​നാ​യ​ത്. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ആ​ളു​ക​ൾ തി​ങ്ങി​ക്കൂ​ടു​ന്ന​തു കോ​വി​ഡ് വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നു ആ​ശ​ങ്ക​യു​ണ്ട്.
വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം പൊ​തു​വെ ഉ​യ​രു​ന്നു​ണ്ട്.