ജി​ല്ല​യി​ൽ വ​നാ​വ​കാ​ശ നി​യ​മം അ​ട്ടി​മ​റി​ക്കു​ന്നു: ദു​രി​തം പേ​റി വ​ന​വാ​സി​ക​ൾ
Tuesday, May 18, 2021 12:01 AM IST
വൈ​ത്തി​രി: 2006 ലെ ​വ​നാ​വ​കാ​ശ നി​യ​മ​വും ആ​ദി​വാ​സി​ക​ളു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശ​വും അ​ട്ടി​മ​റി​ച്ചു​കൊ​ണ്ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ ജി​ല്ല​യി​ൽ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ഗോ​ത്ര​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ വ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ നി​ന്നും വി​ല​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ക്കു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. വ​നാ​വ​കാ​ശ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ക്ക ഊ​രു​ക​ളി​ലും വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും കോ​ള​നി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും വ​നം​വ​കു​പ്പ് അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​സം നി​ൽ​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം.

2006 ലെ ​വ​നാ​വ​കാ​ശ നി​യ​മ​മ​നു​സ​രി​ച്ച് പ​ര​ന്പ​രാ​ഗ​ത​മാ​യി വ​ന​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ചു വി​ൽ​പ​ന ന​ട​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ല​ക്ക് കാ​ര​ണം ക​ഴി​യു​ന്നി​ല്ല.
വ​ന​ത്തി​ൽ നി​ന്നും വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ൽ​പ​ന​യ്ക്കെ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി പ​ത്രം ഊ​രു​മൂ​പ്പ​ൻ​മാ​രു​ടെ പ​ക്ക​ലു​ള്ള​പ്പോ​ഴാ​ണ് കാ​ട്ടി​ൽ ക​യ​റ​രു​തെ​ന്ന ക​ർ​ശ​ന​നി​യ​മം പ​ല ഊ​രു​ക​ളി​ലും വി​ന​യാ​കു​ന്ന​ത്. പ​ര​ന്പ​രാ​ഗ​ത​മാ​യി കി​ഴ​ങ്ങും മു​ള​യും തേ​നും അ​ട​ക്ക​മു​ള്ള വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ചും പു​ഴ​ക​ളി​ൽ നി​ന്ന് മീ​ൻ പി​ടി​ച്ചു​മാ​ണ് വ​ന​ത്തോ​ട് ചേ​ർ​ന്നു താ​മ​സി​ക്കു​ന്ന കോ​ള​നി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ജീ​വി​ക്കു​ന്ന​ത്. വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് പോ​യി​ട്ട് വി​റ​കൊ​ടി​ക്കാ​ൻ പോ​ലും വ​ന​ത്തി​ൽ പ്ര​വേ​ശി​ക്ക​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് പ​ല​ർ​ക്കും.

സീ​സ​ണി​ൽ പ​ത്തും മു​പ്പ​തും കി​ലോ​മീ​റ്റ​റു​ക​ൾ വ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചു തേ​നെ​ടു​ത്തും മീ​ൻ പി​ടി​ച്ചും ജീ​വി​ക്കു​ന്ന ഇ​വ​ർ​ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തും വ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ലു​ള്ള വി​ല​ക്കു​ക​ളും വി​ല​ങ്ങു​ത​ടി​യാ​വു​ക​യാ​ണ്. തേ​നെ​ടു​ക്കാ​നോ വി​റ​കു ശേ​ഖ​രി​ക്കാ​നോ പോ​കു​ന്പോ​ൾ ഫോ​റ​സ്റ്റു​കാ​ർ പി​ന്നാ​ലെ ചെ​ല്ലു​ന്ന​തും ഭീ​ഷ​ണി​പ്പെ​ടു​ത്തി തി​രി​കെ പ​റ​ഞ്ഞ​യ​യ്ക്കു​ന്ന​തും സ്ഥി​രം സം​ഭ​വി​ക്കാ​റു​ള്ള​താ​ണെ​ന്നും പ​റ​യു​ന്നു.

ജി​ല്ല​യി​ൽ വ​നാ​വ​കാ​ശ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ശേ​ഖ​ര​ൻ കു​ണ്ട് കോ​ള​നി, ക​ട​ച്ചി​ക്കു​ന്നു കോ​ള​നി, കു​റ്റി​യാം​വ​യ​ൽ, മ​മ്മി​ക്കു​ന്ന് തു​ട​ങ്ങി​യ കോ​ള​നി​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗം വ​ന​വി​ഭ​വ ശേ​ഖ​ര​ണ​മാ​ണ്. ജി​ല്ല​യി​ൽ മാ​ത്രം നൂ​റോ​ളം കോ​ള​നി​ക്കാ​ണ് സ​ർ​ക്കാ​ർ അ​വ​കാ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ 2012 വ​ർ​ഷ​ത്തി​ൽ വ​ന​രേ​ഖ കി​ട്ടി​യ പ​ല​ർ​ക്കും ഇ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ജ്ഞ​രാ​ണ്. പ​ല കോ​ള​നി​ക​ളി​ലും ഊ​ര് കൂ​ട്ടം ന​ട​ത്താ​ത്ത​തും ആ​ദി​വാ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് മ​റ്റു​ള്ള​വ​ർ സൊ​സൈ​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തും വെ​ല്ലു​വി​ളി​യാ​ണ്.

കോ​ള​നി​ക​ളി​ൽ ജീ​വി​ക്കു​ന്ന​തി​നും വ​ന​ത്തി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ സൊ​സൈ​റ്റി​ക​ളി​ൽ വി​ൽ​പ​ന​യ്ക്കെ​ത്തി​ക്കു​ന്ന​തി​നും തു​ട​ങ്ങി ഏ​തു കാ​ര്യ​ത്തി​നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ൽ അം​ഗീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന​വ​രാ​ണ് ആ​ദി​വാ​സി​ക​ൾ. സാ​മൂ​ഹി​ക വ​നാ​വ​കാ​ശ​പ്ര​കാ​രം ആ​ദി​വാ​സി​ക്ക് സ്വ​യം​നി​ർ​ണ​യാ​വ​കാ​ശം സാ​ധ്യ​മാ​ണെ​ന്നി​രി​ക്കേ ഇ​ത്ത​ര​മൊ​രു നീ​ക്കം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​യ​ത് ഗു​രു​ത​ര പി​ഴ​വാ​യി​ത്ത​ന്നെ പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്നാ​ണ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ദം.

വ​നാ​വ​കാ​ശ നി​യ​മ​ത്തെ അ​തി​ന്‍റെ കൃ​ത്യ​മാ​യ അ​ർ​ത്ഥ​ത്തി​ൽ മ​ന​സി​ലാ​ക്കാ​തെ, ആ​ദി​വാ​സി​ക്ക് പ​ട്ട​യ​വി​ത​ര​ണം ന​ട​ത്തു​ന്ന ഒ​രു പ​ദ്ധ​തി​യാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും അ​ധി​കൃ​ത​രു​മാ​ണ് ഇ​ത്ത​രം നീ​തി​നി​ഷേ​ധ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ക​ൾ. അ​ടി​സ്ഥാ​ന​പ​ര​മാ​യി ആ​ദി​വാ​സി​ക​ളെ​യോ അ​വ​രു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശ​ത്തേ​യോ വ​നാ​വ​കാ​ശ​ത്തേ​യോ അം​ഗീ​ക​രി​ക്കാ​ൻ വ​നം​വ​കു​പ്പോ പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പോ റ​വ​ന്യൂ വ​കു​പ്പോ ത​യാ​റാ​യി​ട്ടി​ല്ല.