ക​ബ​നി നീ​ർ​ത്ത​ട സം​ര​ക്ഷ​ണം: വെ​ട്ടി​പ്പ് ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്
Friday, June 11, 2021 12:59 AM IST
കോ​ട്ട​ത്ത​റ: ക​ബ​നി നീ​ർ​ത്ത​ട സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ തോ​ടു​ക​ളി​ൽ മൂ​പ്പെ​ത്താ​ത്ത ക​വു​ങ്ങി​ൻ ചീ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച ജൈ​വ​വേ​ലി​യു​ടെ പേ​രി​ൽ ല​ക്ഷ​ങ്ങ​ളു​ടെ വെ​ട്ടി​പ്പ് ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​വൈ​എ​ഫ് കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു വൈ​വി​ധ​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ജൈ​വ വേ​ലി കെ​ട്ടി​യും തോ​ട്ടു​വ​ര​ന്പി​ൽ പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​യും വ​യ​ലി​ൽ പ്ര​തി​ഷേ​ധ ജ്വാ​ല തീ​ർ​ത്തു​മാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ സ​മ​രം മു​സ്‌ലിം യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ. വി​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ൽ ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, എം. ​സി​റാ​ജ്, സി​ദ്ദി​ഖ്, ജി​ത്തു വാ​ള​ൽ, പി.​വി.​സി. ഹ​ക്കീം, സി.​എ​ച്ച്. ഫ​സ​ൽ, ജി​തി​ൻ കു​ഴി​ക്കാ​ട്ടി​ൽ, കെ.​കെ. മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.